ചര്‍മ്മത്തിന് പ്രായം തോന്നുന്നുണ്ടോ?  ഈ ടിപ്സ് പരീക്ഷിക്കൂ 

ദിവസവും എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ഇത് ചര്‍മത്തില്‍ പാടുകളും ചുളിവുകളും മറ്റും ഉണ്ടാകാനിടയാക്കുകയും ചെയ്യും
 

-ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുക

ദിവസവും എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ഇത് ചര്‍മത്തില്‍ പാടുകളും ചുളിവുകളും മറ്റും ഉണ്ടാകാനിടയാക്കുകയും ചെയ്യും.

-മോയ്സ്ചറൈസ് ചെയ്യുക

കുളി കഴിഞ്ഞാലുടന്‍ നല്ലൊരു മോയ്സ്ചറൈസര്‍ ശരീരത്തില്‍ പുരട്ടുക. ഗ്ലിസറിന്‍, മിനറല്‍ ഓയില്‍, ഹയലുറോണിക് ആസിഡ് തുടങ്ങിയ ചേരുവകള്‍ ഏതെങ്കിലും ഇത്തരത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് നല്ല നനവ് നല്‍കും.


-അമിതമായി വെയില്‍ ഏല്‍ക്കരുത്

സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തെ നശിപ്പിക്കും. ഇതുമൂലം ഹൈപ്പര്‍ പിഗ്മെന്റേഷന്‍ സംഭവിക്കുകയും അങ്ങനെ വളരെ നേരത്തെ തന്നെ പ്രായമാവുകയും ചെയ്യും. സണ്‍ സ്പോട്ട്സ്, റിംഗിള്‍സ്, ഫ്രെക്കിള്‍സ് എന്നീ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം. പുറത്തിറങ്ങുമ്പോള്‍ മുപ്പതിന് മുകളില്‍ എസ്.പി.എഫ് ഉളള സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നതുവഴി കടുത്ത വെയില്‍ ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ മറികടക്കാം.

-വിറ്റാമിന്‍ ഇ, സി അടങ്ങിയ ആഹാരം കഴിക്കുക

വിറ്റാമിന്‍ ഇ, സി എന്നിവയടങ്ങിയ ഭക്ഷണങ്ങളില്‍ ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ഫലപ്രദമായി തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സ്, പാല്‍ ഉത്പന്നങ്ങള്‍, വിവിധതരം സീഡ്സ്, വെജിറ്റബിള്‍ ഓയില്‍, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വിറ്റാമിനുകളുടെ വലിയ സ്രോതസ്സാണ്. ഇവ ചര്‍മകോശങ്ങളെ ഊര്‍ജസ്വലമാക്കി നിര്‍ത്തും.