നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച്
നുറുക്ക് ഗോതമ്പിന് പുറമെ തൈര്, ക്യാപ്സിക്കം, തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ചില്ലി ഫ്ളേക്സ്, ഒറിഗാനോ, ഫ്രൂട്ട് സാള്‍ട്ട്, ഉപ്പ് എന്നിവയാണ് ആവശ്യമായി വരുന്ന ചേരുവകള്‍. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യം ചേരുവകളെല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കണം. ഇതിനായി നുറുക്ക് ഗോതമ്പും തൈരും ആദ്യം ചേര്‍ക്കാം. അല്‍പം കട്ടിയായി വേണം ഇവ യോജിപ്പിച്ചെടുക്കാൻ. ഇനിയിതിലേക്ക് തക്കാളി, സ്വീറ്റ് കോണ്‍, ഉള്ളി, ക്യാപ്സിക്കം എന്നിവയെല്ലാം ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് അധികം ലൂസാകാത്ത മാവായി കലക്കിയെടുക്കണം.
ഇനിയിതില്‍ ഉപ്പ്, ചില്ലി ഫ്ളേക്സ്, ഒറിഗാനോ എന്നിവ കൂടി ചേര്‍ത്തുകൊടുക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം അഞ്ച് മിനുറ്റ് മാറ്റിവയ്ക്കുക. ശേഷം ഫ്രൂട്ട് സാള്‍ട്ട് കൂടി ചേര്‍ത്ത് യോജിപ്പിക്കണം.
ഇനിയൊരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കി ഇതിലേക്ക് എണ്ണ പകര്‍ന്ന ശേഷം മാവ് ചതുരത്തില്‍ അല്‍പം കട്ടിയായി പരത്തിയെടുക്കണം. രണ്ട് ഭാഗവും നന്നായി വെന്ത് വരുമ്പോള്‍ വാങ്ങിയെടുത്ത് ക്രോസ് ആയി മുറിച്ചെടുക്കാം. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള സാൻഡ്‍വിച്ച് റെഡി. നല്ലൊരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയുമെല്ലാം ഇത് തയ്യാറാക്കാവുന്നതാണ്.