മുഖം തിളക്കമുള്ളതാക്കാൻ മാതളം ഉപയോഗിച്ചു നോക്കൂ
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് വിശ്രമിക്കുക. തുടർന്ന് കഴുകി കളയാം. ചുളിവുകളെ തടയാനും പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി, വിറ്റാമിൻ, ഇ എന്നിവ കൂടാതെ കാൽസ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു.
ജ്യൂസ് തയ്യാറാക്കി കുടിക്കാനും, സാലഡിനൊപ്പവും ഈ പഴം ചേർക്കാറുണ്ട്. ഫെയ്സ്പാക്കായും ഇവ ഉപയോഗിക്കാവുന്നതാണ്. കോശങ്ങളുടെ ആരോഗ്യത്തിനും, ചർമ്മത്തിൻ്റെ ഇലാസ്തികതക്കും ഇത് ഏറെ സഹായകരമാണ്.
മാതളം ഉപയോഗിച്ച് ഫെയ്സ്മാസ്ക് തയ്യാറാക്കുന്ന വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് വിശ്രമിക്കുക. തുടർന്ന് കഴുകി കളയാം. ചുളിവുകളെ തടയാനും പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക.
മാതളത്തിന്‍റെ തൊലികൾ ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും സഹായിക്കും.
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് ചേര്‍ത്തും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.