തലയിണ കവർ മാറ്റുന്നത് എത്ര ദിവസത്തിലൊരിക്കൽ? അറിയേണ്ട കാര്യം!
"നന്നായി ഉറങ്ങിയുണരുന്ന ദിവസങ്ങൾ ഏതൊരാൾക്കും ഊർജ്ജം നൽകും. എന്നാൽ പല കാരണങ്ങളാൽ സുഖകരമായ ഉറക്കം ലഭിക്കാത്തവർ നിരവധിയാണ്. മാനസിക സമ്മർദ്ദമാണ് പ്രധാന കാരണമെന്ന് നമ്മൾ കരുതുമെങ്കിലും, നമ്മൾ ഉപയോഗിക്കുന്ന തലയിണയും അതിന്റെ കവറുമാണ് പലപ്പോഴും ഉറക്കം കെടുത്തുന്നത്. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും നിങ്ങൾക്ക് സുഖമായി ഉറങ്ങാം."

മിക്കവരും ആഴ്ചകളോളമോ മാസങ്ങളോളമോ തലയിണ കവർ മാറ്റാതെ ഉപയോഗിക്കുന്ന പതിവ് കണ്ടുവരുന്നുണ്ട്. മുഖം, മുടി, ശ്വാസകോശം എന്നിവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന തലയിണ കവറിൽ വിയർപ്പ്, എണ്ണ, പൊടിപടലങ്ങൾ, ബാക്ടീരിയ എന്നിവ എളുപ്പത്തിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇത് ചർമ്മത്തെയും മുടിയിഴകളെയും ഗുരുതരമായി ബാധിക്കും. കൃത്യമായി വൃത്തിയാക്കാത്ത തലയിണ കവറിൽ മണിക്കൂറുകളോളം കിടക്കുന്നത് മുഖക്കുരു, ചൊറിച്ചിൽ ചർമ്മത്തിൽ ചുവന്ന തടുപ്പ് എന്നിവയ്ക്ക് കാരണമാക്കാം. ഇതിനോടൊപ്പം തന്നെ അലർജി രോഗങ്ങൾ, തുമ്മൽ തുടങ്ങിയ അവസ്ഥയും ഉണ്ടാകും. തലയിണ കവറിലുള്ള അഴുക്ക് മുടിയുടെ ആരോഗ്യത്തെയും ബാധിക്കും.
വൃത്തിയില്ലാത്ത തലയിണ കവറുകൾ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. വിയർപ്പും ദുർഗന്ധവും നിറഞ്ഞ തലയിണ കവർ അസ്വസ്ഥത സൃഷ്ടിക്കുകയും രാത്രിയിൽ ഉറക്കം നഷ്ടമാകാൻ കാരണമാകുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിണ കവർ മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.