ഫോണിൽ തലകുനിച്ച് മണിക്കൂറുകളോളം ഇരിക്കാറുണ്ടോ? കഴുത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം!
"ഇന്നത്തെ തലമുറയുടെ ഒഴിവുസമയങ്ങളിൽ വലിയൊരു പങ്കും ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിലാണ്. സ്ക്രീൻ ടൈം കൂടുന്നത് മാത്രമല്ല, ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ സ്വീകരിക്കുന്ന തെറ്റായ ഇരിപ്പുവശങ്ങൾ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
"ഇന്നത്തെ തലമുറയുടെ ഒഴിവുസമയങ്ങളിൽ വലിയൊരു പങ്കും ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിലാണ്. സ്ക്രീൻ ടൈം കൂടുന്നത് മാത്രമല്ല, ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ സ്വീകരിക്കുന്ന തെറ്റായ ഇരിപ്പുവശങ്ങൾ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴുത്ത് വളച്ചുപിടിച്ചുള്ള ഈ ഇരിപ്പ് കൗമാരക്കാരുടെ നട്ടെല്ലിന്റെ വളർച്ചയെയും ശാരീരിക വികാസത്തെയും എങ്ങനെ തകരാറിലാക്കുന്നു എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു."
എന്താണ് ടെക്സ്റ്റ് നെക്ക് എന്ന് നോക്കാം..
കഴുത്ത് തുടർച്ചയായി വളച്ചു വെച്ചുകൊണ്ട് മൊബൈൽ ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്ന അവസ്ഥയാണ് ടെക്സ്റ്റ് നെക്ക്. തുടർച്ചയായി ഇങ്ങനെ തല വളച്ചുവെക്കുന്നത് കഴുത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്താൻ കാരണമാകുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വളർന്നുവരുന്ന പ്രായം ആയതുകൊണ്ട് തന്നെ കൗമാരക്കാരിൽ ഇത് കൂടുതൽ ആഘാതമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പേശികളുടെ അസന്തുലിതാവസ്ഥ, തലവേദന, പുറം വേദന പോലെയുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. മോശം ശരീരനില നട്ടെല്ലിനെ മാത്രമല്ല ബാധിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. മോശമായ ശരീരനില ശ്വസനം, ഏകാഗ്രത, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ബാധിക്കും.
ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ നിങ്ങൾക്ക് ഈ പ്രശ്നത്തെ ഒരുപരിധി വരെ തടയാൻ സാധിക്കും. ഇതിന് പൂർണ്ണമായും നിങ്ങൾ മൊബൈൽ ഫോണും മറ്റും ഒഴിവാക്കണമെന്നില്ല.
സ്ക്രീൻ എപ്പോഴും നിങ്ങളുടെ കണ്ണിന്റെ അതേ ലെവലിൽ തന്നെ വെക്കുക എന്നതാണ് ഒന്നാമത്തെ വഴി. അതുപോലെ സ്ക്രീൻ ടൈമിനിടയിൽ കൃത്യമായ ഇടവേളയെടുക്കുക, ഒരു ബാക്ക് സപ്പോർട്ടോടു കൂടി ഇരിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നീന്തൽ, സൈക്ലിംഗ്, നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പേശികളെ ശക്തിപ്പെടുത്തുന്നതിനും നല്ല ശരീരനില നിലനിർത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗങ്ങളാണ്.