എണ്ണമയമുള്ള ചർമ്മം കൊണ്ട് ബുദ്ധിമുട്ടുന്നുവോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം 

എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. അമിതമായി എണ്ണമയം ഉള്ളതായി തോന്നുമ്പോൾ വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകാൻ മറക്കരുത്.
 
മുഖം കഴുകാം

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കാൻ സഹായക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം.

സ്ക്രബ് 

ചർമ്മം അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുന്നത്. നിർജ്ജീവ ചർമ്മവും അഴുക്കും അകറ്റാൻ ഇത് സഹായിക്കും.

മോയ്സ്ചറൈസർ

എണ്ണമയമാണെന്നുകരു‌തി മോയ്സ്ചറൈസർ വേണ്ടെന്നുവയ്ക്കരുത്. ഓയിലി സ്കിൻ ഉള്ലവർക്കായി തയ്യറാക്കിയ മോയ്സ്ചറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. ഇത് അധിക എണ്ണം നീക്കം ചെയ്യാൻ സഹായിക്കും. സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്.