ചർമ്മസംരക്ഷണത്തിന്  ഓട്സ് മാസ്ക് 

1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾ സ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ മികച്ച ഫേസ് പാക്കാണിത്.
 

ചുളിവുകൾ, കറുത്ത പാടുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ  ഓട്സ് ഉപയോഗിക്കാം 

ഒന്ന്

1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾ സ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ മികച്ച ഫേസ് പാക്കാണിത്.

രണ്ട്

ഒരു ചെറിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ ഓട്സ്, ഒന്നര ടേബിൾ സ്പൂൺ കട്ടി തൈര് എന്നിവ യോജിപ്പിച്ച് മിക്സ് ചെയ്യുക. 15 മിനുട്ട് നേരം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്

2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ, 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.