അകാലനര ആത്മവിശ്വാസം ഇല്ലാതാക്കുന്നുവോ ? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞവരിലും അകാലനര വ്യാപകമായി കാണപ്പെടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണെങ്കിലും, ചെറുപ്പത്തിൽ തന്നെ ഇത് സംഭവിക്കുന്നത് പലരെയും ആശങ്കപ്പെടുത്തുന്നു.
ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞവരിലും അകാലനര വ്യാപകമായി കാണപ്പെടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണെങ്കിലും, ചെറുപ്പത്തിൽ തന്നെ ഇത് സംഭവിക്കുന്നത് പലരെയും ആശങ്കപ്പെടുത്തുന്നു.
ഇതിന് പരിഹാരമായി പലരും രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിൽ, അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം.
അതേസമയം, മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്താതെ നര മറയ്ക്കാൻ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായ ഒരു ഹെർബൽ ഡൈ തയ്യാറാക്കാം.
കറ്റാർവാഴ ജെൽ, മഞ്ഞൾപ്പൊടി, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി ആവശ്യമുള്ള ചേരുവകൾ. ആദ്യം കറ്റാർവാഴ ജെല്ലിലേക്ക് അല്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. തുടർന്ന് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കുറച്ച് വെളിച്ചെണ്ണയും കൂടി ചേർത്ത് മിശ്രിതമാക്കുക. ഈ കൂട്ട് നനവില്ലാത്ത തലമുടിയിഴകളിൽ നന്നായി പുരട്ടി 30 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ സമയം ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഏതൊരു പ്രകൃതിദത്ത മാർഗ്ഗവും പരീക്ഷിക്കുന്നതിന് മുൻപ് ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്. ഇതിലെ ചേരുവകളോട് നിങ്ങൾക്ക് അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യവിദഗ്ദ്ധന്റെ ഉപദേശം തേടുക.