മുടി വളരാൻ നെല്ലിക്ക ഈ വിധം ഉപയോഗിക്കൂ
ഒരു ബൗളിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. നാരങ്ങനീരിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.
Sep 30, 2024, 10:05 IST
. ഒരു ബൗളിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. നാരങ്ങനീരിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.
. അൽപം നെല്ലിക്ക ജ്യൂസിൽ ബദാം പേസ്റ്റ് മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
. മുടി വളരാൻ നെല്ലിക്കയും തൈരും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിയിലേക്ക് ഒരു ടീസ്പൂൺ തെെര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും. ഈ മിശ്രിതം തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെ പരിഹരിക്കാം.