ചര്‍മത്തിന് തിളക്കം നല്‍കാന്‍ കറ്റാർവാഴ മാജിക്
കറ്റാര്‍വാഴ ചര്‍മം തിളങ്ങാന്‍ കറ്റാര്‍വാഴയുടെ ജെല്‍ എടുക്കാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തിളക്കി ദിവസവും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ ഏറെ നല്ലതാണ്.
Nov 24, 2024, 15:05 IST
കറ്റാര്‍വാഴ ചര്‍മം തിളങ്ങാന്‍ കറ്റാര്‍വാഴയുടെ ജെല്‍ എടുക്കാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തിളക്കി ദിവസവും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്തിളക്കി പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ചെയ്യുന്നത് ചര്‍മം തിളങ്ങാന്‍ ഏറെ നല്ലതാണ്.
കറ്റാര്‍വാഴയ്ക്കൊപ്പം വൈറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്ത് പുരട്ടാം. ഇതും ചര്‍മം തിളങ്ങാന്‍ സഹായിക്കുന്നു. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പവും മിനുസവും തിളക്കവും നല്‍കാന്‍ ഇതേറെ ഗുണകരമാണ്. കറ്റാര്‍വാഴ തികച്ചും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്
അതുപോലെ തന്നെ കറ്റാര്‍വാഴയ്ക്കൊപ്പം തൈര് കൂടി കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്നു.