ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ? ചുണ്ടുകളുടെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ അറിയൂ!
"മുഖത്ത് മേക്കപ്പ് ഒന്നുമില്ലെങ്കിലും ചുണ്ടിൽ ഒരു നുള്ള് ലിപ്സ്റ്റിക് പുരട്ടിയാൽ പിന്നെ കിട്ടുന്ന ആത്മവിശ്വാസം വേറെ തന്നെയാണ്! സൗന്ദര്യ സംരക്ഷണത്തിൽ പലരുടെയും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് ലിപ്സ്റ്റിക്. എന്നാൽ വെറുമൊരു വിലയോ ബ്രാൻഡോ നോക്കി മാത്രം ലിപ്സ്റ്റിക് വാങ്ങുമ്പോൾ നമ്മൾ അറിയാതെ ചെയ്യുന്ന വലിയ അബദ്ധങ്ങൾ എന്തെല്ലാമെന്ന് നോക്കാം."

മിക്ക ലിപ്സ്റ്റിക്കുകളിലും ചെറിയ അളവിൽ ആണെങ്കിൽ പോലും ഈയം ചേർക്കാറുണ്ട്. ഈ ലോഹം ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പാരാബെനുകൾ ഹോർമോൺ വൃതിയാനങ്ങൾക്ക് കാരണമായേക്കാം. അമിതമായി മണം നൽകുന്ന കെമിക്കലുകൾ ചുണ്ട് കറുക്കാനും അലർജിയ്ക്കും കാരണമാവും.
ലിപ്സ്റ്റിക്കുകളിൽ സുരക്ഷിതമായത് എങ്ങനെ തിരഞ്ഞെടുക്കുമെന്ന് അറിയാമോ ? ഷിയ ബട്ടർ, ജൊജോബ ഓയിൽ എന്നിങ്ങനെയുള്ള പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കില്ല. ലീഡ് ഫ്രീ എന്നും, നോൺ ടോക്സിക്ക് എന്നും രേഖപ്പെടുത്തിയിട്ടുള്ള ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. ഇത് ബാക്ടിരീയൽ ഇൻഫക്ഷന് കാരണമാവും.
പുതിയ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൈയിൽ പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ഒരു നല്ല ലിപ് ബാം പുരട്ടുന്നത് ലിപ്സ്റ്റിക് നേരിട്ട് ചർമ്മത്തിൽ തട്ടുന്നത് കുറയ്ക്കും. ഉറങ്ങുന്നതിന് ലിപ്സ്റ്റിക് നിർബന്ധമായും നീക്കം ചെയ്യുക. സുഹൃത്തുക്കളുമായി ലിപ്സ്റ്റിക് പങ്കുവയ്ക്കുന്നത് അണുബാധയ്ക്ക് കാരണമാവും.