മഞ്ഞുകാലത്ത് ചുണ്ടിന് മൃദുത്വം നല്‍കാന്‍  ലിപ്ബാം വീട്ടിൽ തയ്യാറാക്കാം

നല്ല തണുപ്പുള്ള പ്രഭാതവും ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികളുമെല്ലാം  മഞ്ഞുകാലത്തെ സുഖമുള്ള കാഴ്ചകളാണ് .എന്നാൽ മഞ്ഞുകാലം പൊതുവെ ചര്മത്തിന് അത്ര സുഖകരമല്ലാത്ത കാലമാണ് .മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്.  ചുണ്ടിലെ ചർമ്മം വളരെ ലോലവും, എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്
 

നല്ല തണുപ്പുള്ള പ്രഭാതവും ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികളുമെല്ലാം  മഞ്ഞുകാലത്തെ സുഖമുള്ള കാഴ്ചകളാണ് .എന്നാൽ മഞ്ഞുകാലം പൊതുവെ ചര്മത്തിന് അത്ര സുഖകരമല്ലാത്ത കാലമാണ് .മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്.  ചുണ്ടിലെ ചർമ്മം വളരെ ലോലവും, എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്.ചര്‍മത്തില്‍ മാത്രമല്ല, ചുണ്ടുകള്‍ക്കും വരണ്ടുണങ്ങി കരുവാളിപ്പുണ്ടാകുന്ന കാലമാണിത്.

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ വളരെ മികച്ചതാണ് നെയ്യ്. ഒരു ടീസ്പൂൺ നെയ്യും അൽപം റോസ് വാട്ടർ ഉപയോ​ഗിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ചുണ്ടിന് നിറം നൽകാനും നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും.

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് ചുണ്ടിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

പഞ്ചസാരത്തരിയും കാപ്പിപ്പൊടിയും  കലര്‍ത്തി ഇതിനൊപ്പം അല്‍പം നാരങ്ങാനീരുംചേർത്ത സൃന്റ ചെയ്യാവുന്നതാണ് . പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. കാപ്പിപ്പൊടിയും കരുവാളിപ്പ് മാറാന്‍ മികച്ചതാണ്. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു കഷ്ണം പഞ്ഞി ഇതില്‍ മുക്കി ചുണ്ടില്‍ പതുക്കെ അല്‍പനേരം മസാജ് ചെയ്യാം. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറാന്‍ ഏറെ നല്ലതാണ്.