മുഖം തിളങ്ങാൻ ഐസ് റോളർ ഉപയോഗിക്കാറുണ്ടോ?
മുഖം തിളങ്ങാനും ചർമ്മം കൂടുതൽ ഫ്രഷായി തോന്നാനും പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ബ്യൂട്ടി ടിപ്പുകൾക്ക് പിന്നാലെ പോകുമ്പോൾ അവ ചർമ്മത്തിന് എത്രത്തോളം ഗുണകരമാണെന്ന് പലരും ശ്രദ്ധിക്കാറില്ല
മുഖം തിളങ്ങാനും ചർമ്മം കൂടുതൽ ഫ്രഷായി തോന്നാനും പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ബ്യൂട്ടി ടിപ്പുകൾക്ക് പിന്നാലെ പോകുമ്പോൾ അവ ചർമ്മത്തിന് എത്രത്തോളം ഗുണകരമാണെന്ന് പലരും ശ്രദ്ധിക്കാറില്ല. അത്തരത്തിൽ അടുത്തകാലത്തായി ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് ഐസ് റോളർ ഉപയോഗിച്ചുള്ള ചർമ്മസംരക്ഷണം. എന്നാൽ മുഖത്ത് ഐസ് റോളർ ഉപയോഗിക്കുന്നത് യഥാർഥത്തിൽ ഗുണം ചെയ്യുമോ? ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ എന്തൊക്കെയാണ്? അറിയാം.
ചർമ്മം കൂടുതൽ മിനുസമാകാനും സുഷിരങ്ങൾ വേഗത്തിൽ അടയാനും ഐസ് റോളറുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.ഡെർമറ്റോളജിസ്റ്റും അകിയ എസ്തെറ്റിക്സിന്റെ സ്ഥാപകയുമായ ഡോ. രൂപിക സിംഗ് ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യത്തെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഐസ് റോളറുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യില്ലെന്നാണ് രൂപിക സിംഗ് പറയുന്നത്. ഒരു പക്ഷെ ഇത്തരത്തിൽ ചെയ്യുന്നത് താൽക്കാലിക ഫലം ചെയ്യുമെങ്കിലും സ്ഥിരമായ മാറ്റം ഉണ്ടാകില്ലെന്നാണ് വിദഗ്ദ പറയുന്നത്. ഐസ് റോളറുകൾ ശരിയായി ഉപയോഗിച്ചാൽ, നിരവധി ഗുണങ്ങൾ ഉണ്ടാകും. ഇവ ചർമ്മത്തിലെ വീക്കം കുറയ്ക്കാനും, ചുവപ്പ് ശമിപ്പിക്കാനും, രാവിലെയുള്ള നീർവീക്കം കുറയ്ക്കാനും സഹായിച്ചേക്കാം. എന്നിരുന്നാലും, ദീർഘനേരം ചർമ്മത്തിൽ നേരിട്ട് ഐസ് വയ്ക്കുന്നതിനെതിരെയും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഐസ് റോളറുകൾ കൂടുതൽ ഉന്മേഷം പകരുമെന്നും രൂപിക സിംഗ് പറയുന്നു.