ഇനി മുടികൊഴിച്ചിൽ ഒരു പ്രശ്നമേ അല്ല
ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
Sep 28, 2024, 11:55 IST
1. ഉലുവ- കഞ്ഞി വെള്ളം
ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
2. ഉലുവ- മുട്ട
ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടിയുടെ തിളക്കത്തിനും നല്ലതാണ്.
3. ഉലുവ- വാഴപ്പഴം
ഉലുവയും വാഴപ്പഴവും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാന്‍ ഈ പാക്ക് സഹായിക്കും.
4. ഉലുവ- കറിവേപ്പില
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് തലമുടിയില്‍ പുരട്ടുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും താരന്‍ അകറ്റാനും സഹായിക്കും.