കൊറിയൻ സുന്ദരിമാരുടെ ഗ്ലാസ് സ്കിൻ നേടാം

പണ്ടുകാലം മുതൽക്കേ സൗന്ദര്യവർദ്ധക വസ്തുവായി അരി വെള്ളം ഉപയോഗിച്ചുപോരുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കൊറിയൻ സ്കിൻകെയർ ട്രെൻഡുകൾ മുതൽ വീട്ടിൽ തന്നെ സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുന്നവർ വരെ  റൈസ് വാട്ടർ മുഖത്ത് പ്രയോഗിക്കുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ പരമാവധി ലഭിക്കാൻ ചിലർ ഇത് പുരട്ടി രാത്രിയിൽ ഉറങ്ങാറുണ്ട്. ലളിതവും ചിലവ് കുറഞ്ഞതുമായ മാർഗ്ഗമായതിനാൽ പലരും ഇതിലേക്ക് ആകർഷിക്കപ്പെടുന്നു.

എന്നാൽ റൈസ് വാട്ടറിൽ അന്നജം, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണകരമാണെങ്കിലും ദീർഘനേരം ചർമ്മത്തിൽ ഇരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകും. രാത്രി മുഴുവൻ ഇത് മുഖത്ത് ഇരിക്കുന്നത് വിയർപ്പ്, അഴുക്ക്, സെബം എന്നിവ സുഷിരങ്ങൾക്കുള്ളിൽ കുടുങ്ങാൻ കാരണമാകും. ഇത് മുഖക്കുരു വർദ്ധിപ്പിക്കും.

ശരിയായി സൂക്ഷിക്കാത്തതോ ഫ്രഷ് അല്ലാത്തതോ ആയ റൈസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. മുഖക്കുരു വരാൻ സാധ്യതയുള്ളവർക്കും സെൻസിറ്റീവ് സ്കിൻ ഉള്ളവർക്കും ഇത് ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയുണ്ടാക്കാം. റോസേഷ്യ ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എലൈറ്റ് കെയർ ക്ലിനിക്കിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. പല്ലെറ്റി ശിവ കാർത്തിക് റെഡ്ഡി ഇന്ത്യൻ എക്സപ്രസ്.കോമിനോട് പറഞ്ഞു. 

സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?

റൈസ് വാട്ടറിന്റെ ഗുണങ്ങൾ സുരക്ഷിതമായി ലഭിക്കാൻ ഡോ. പല്ലെറ്റി ശിവ കാർത്തിക് റെഡ്ഡി ചില മാർഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്.

    രാത്രി മുഴുവൻ വെക്കുന്നതിന് പകരം 10 മുതൽ 15 മിനിറ്റ് വരെ മാത്രം മുഖത്ത് വെക്കുക.
    റൈസ് വാട്ടർ ടോണറായി ഉപയോഗിച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുന്നതാണ് ഏറ്റവും സുരക്ഷിതം.
    അപ്പപ്പോൾ തയ്യാറാക്കിയ പുതിയ റൈസ് വാട്ടർ മാത്രം ഉപയോഗിക്കുക.
    ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം ഇത് ഉപയോഗിക്കുക. ചർമ്മത്തിന്റെ പ്രതികരണം നോക്കി മാത്രം ഉപയോഗം തുടരുക.