മുടി പരിചരണത്തിന്  ഇഞ്ചി വെളിച്ചെണ്ണയിൽ ചേർത്തുപയോഗിക്കാം

തലമുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകി മെലാനിൻ്റെ ഉത്പാദനം മെച്ചപ്പെടുത്തി കറുത്ത ഇടതൂർന്ന മുടി നേടാൻ വഴിയുണ്ട്. ഇതിനു സഹായിക്കുന്ന വസ്തുക്കൾ തേടി വേറെ എവിടെയും പോകേണ്ട, വീട്ടിൽ തന്നെ നോക്കൂ. 

 

തലമുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകി മെലാനിൻ്റെ ഉത്പാദനം മെച്ചപ്പെടുത്തി കറുത്ത ഇടതൂർന്ന മുടി നേടാൻ വഴിയുണ്ട്. ഇതിനു സഹായിക്കുന്ന വസ്തുക്കൾ തേടി വേറെ എവിടെയും പോകേണ്ട, വീട്ടിൽ തന്നെ നോക്കൂ. 

അടുക്കളയിൽ സുലഭമായ വെളിച്ചെണ്ണയും, ഇഞ്ചിയും, ഒപ്പം ഉള്ളിയും മുടി പരിചരണത്തിന് ഉചിതമായ കോമ്പിനേഷനാണ്. 

ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും സ്വാഭാവിക നിറം മെച്ചപ്പെടുത്താനും സഹായിക്കും. ഇഞ്ചിയ്ക്ക് ധാരാളം ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുണ്ട്. അവ തലമുടി വളർച്ചയ്ക്ക് തടസമാകുന്ന പല പ്രശ്നങ്ങളും അതിവേഗം പരിഹരിക്കും. 
ചേരുവകൾ

    ഉള്ളി
    ഇഞ്ചി
    വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

    ഉള്ളി തൊലി കളഞ്ഞ് അരച്ച് പിഴിഞ്ഞെടുക്കാം.
    ഉള്ളി നീരിലേയ്ക്ക് ഇഞ്ചി അരച്ച് പിഴിഞ്ഞൊഴിക്കാം.
    ഇവ നന്നായി ഇളക്കി യോജിപ്പിക്കം.
    ലഭ്യമെങ്കിൽ അൽപം വെളിച്ചെണ്ണയും ചേർക്കാം.
    കുളിക്കുന്നതിനു മുമ്പായി ഇത് തലമുടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം.
    20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ഉപയോഗിക്കേണ്ട വിധം

    കുളിക്കുന്നതിനു മുമ്പായി മുടി പല ഭാഗങ്ങളായി വേർതിരിച്ച് ഈ മിശ്രിതം പുരട്ടാം.
    ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം.
    5 മിനിറ്റ് ഇങ്ങനെ മസാജ് ചെയ്യാം.
    ശേഷം 10 മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കാം.
    ഉള്ളി ഉപയോഗിക്കുന്നതിനാൽ മുടിക്ക് അസഹനീയമായ മണം അനുഭവപ്പെട്ടേക്കാം.
    അങ്ങനെയെങ്കിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളഞ്ഞാൽ മതിയാകും.