അടുക്കളയിൽ നിന്ന് പാറ്റകളെ തുരത്താം
ടൂത്ത്പേസ്റ്റ്- 1 സ്പൂൺ
ബേക്കിംഗ് സോഡ- 1 സ്പൂൺ
വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ കലർന്ന സ്പ്രേകളും മറ്റും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന അടുക്കളയിൽ ഉപയോഗിക്കുന്നത് പലപ്പോഴും സുരക്ഷിതമല്ല. ഇവിടെയാണ് നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത പരിഹാരങ്ങളുടെ പ്രസക്തി.
ചേരുവകൾ
തേയിലപ്പൊടി- 2 ടീസ്പൂൺ
ടൂത്ത്പേസ്റ്റ്- 1 സ്പൂൺ
ബേക്കിംഗ് സോഡ- 1 സ്പൂൺ
ബേക്കിംഗ് പൗഡർ- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിൻ്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനവാളത്തെ നശിപ്പിക്കാൻ ഈ മിശ്രിതത്തിന് കഴിയും.
ഉപയോഗിക്കേണ്ട വിധം
ചെറിയ ഉരുളകൾ അടുക്കളയിലെ ക്യാമ്പിനുകളിൽ വയ്ക്കാം. പാറ്റയും പല്ലിയും അമിതമായുള്ളിടത്തു വയ്ക്കാം. ഈ ചെറിയ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം പല്ലിയുടെയും പാറ്റയുടെയും ശല്യം അമിതമായുള്ളിടത്ത് സ്പ്രേ ചെയ്യാം.