മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവ കൊണ്ടുള്ള ഹെയർ പാക്ക്

 

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റെയും സമ്പന്നമായ ഉള്ളടക്കം അകാലനര അകറ്റാനും സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഹെയർ പാക്ക്...

ഹെയർ പാക്ക് തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ട് ടീസ്പൂൺ ഉലുവ അൽപം വെള്ളം ചേർത്ത് കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ ആ ഉലുവ വെള്ളം മൂന്നോ നാലോ ആര്യവേപ്പില ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തലയോട്ടിയിൽ ഈ പാക്ക് തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഒരു ഹെർബൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.

വേപ്പും ഉലുവയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണ്. ആര്യവേപ്പും ഉലുവയും താരൻ ഉണ്ടാക്കുന്ന ഫംഗസിനെ തടയുകയും തലയോട്ടി വൃത്തിയായും ആരോഗ്യകരവുമുള്ളതായി നിലനിർത്തുന്നതിനും സഹായിക്കുന്നു.