മുഖകാന്തി കൂട്ടാൻ ബെറിപ്പഴങ്ങൾ കൊണ്ടുള്ള ഫേസ് പാക്ക്
മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ എന്നിവ കുറയ്ക്കാനും ചർമ്മത്തെ കൂടുതൽ യുവത്വവും തിളക്കവുമുള്ളതാക്കാനും സഹായിക്കുന്ന ചില പാക്കുകൾ പരീക്ഷിക്കാം
Nov 30, 2024, 07:15 IST
മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ എന്നിവ കുറയ്ക്കാനും ചർമ്മത്തെ കൂടുതൽ യുവത്വവും തിളക്കവുമുള്ളതാക്കാനും സഹായിക്കുന്ന ചില പാക്കുകൾ പരീക്ഷിക്കാം .
ഒന്ന്
രണ്ട് സ്ട്രോബെറി പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം ഈ പാക്ക് ഇട്ടിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ഒരു പിടി ബ്ലൂബെറി പേസ്റ്റുംഅൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായകമാണ്.