മുഖം തിളങ്ങാൻ ഇതു മാത്രം മതി ... 

ദിനചര്യയിൽ പാൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ചർമത്തിന് മികച്ച ഫലമാണ് നൽകുന്നത്. ചർമത്തിന്റെ നിറവും ഘടനയും ഗുണനിലവാരവുമൊക്കെ മെച്ചപ്പെടുത്താൻ പാൽ സഹായിക്കുന്നതാണ്. 
 

ദിനചര്യയിൽ പാൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ചർമത്തിന് മികച്ച ഫലമാണ് നൽകുന്നത്. 
ചർമത്തിന്റെ നിറവും ഘടനയും ഗുണനിലവാരവുമൊക്കെ മെച്ചപ്പെടുത്താൻ പാൽ സഹായിക്കുന്നതാണ്. 

മുഖം തിളങ്ങാൻ വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ പോവാതെ വീട്ടിൽ തന്നെ തയാറാക്കാവുന്ന ഫേസ് മാസ്‌ക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിലെ ചേരുവകളിൽ തന്നെ മുഖസൗന്ദര്യത്തിനുള്ള ചേരുവകളുണ്ട്. 

ഒരു സ്പൂൺ കടലമാവ് ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് ആവശ്യത്തിനുള്ള പാൽ ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി കൊടുക്കുക. ടൈറ്റാവുന്നതിനു മുമ്പ് ഒന്നു കൂടെ പുരട്ടുക. ശേഷം കഴുകിക്കളയാം.

നേരിയ ചൂടുവെള്ളത്തിലോ പച്ചവെള്ളത്തിലോ കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുഖം നല്ല പോലെ തിളക്കമുള്ളതാവും.