കട്ടിയുള്ള പുരികം വേണോ ? ഇങ്ങനെ ചെയ്യൂ
ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം
പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വെളിച്ചെണ്ണ/ ആവണക്കെണ്ണ
ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാം. എണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് ഇത്.
2. ഒലീവ് ഓയില്‍
ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുന്നതും പുരികം വളരാന്‍ സഹായിക്കും. അതുപോലെ രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
3. സവാള നീര്
പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് അല്ലെങ്കില്‍ ഉള്ളി നീര് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള ജ്യൂസ് എടുത്ത് പുരികത്ത് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും.