ശരീരത്തിന് പണി കിട്ടണ്ടെങ്കിൽ ഈ കുടിശീലം മാറ്റൂ; വെള്ളം കുറഞ്ഞാൽ സംഭവിക്കുന്നത് എന്ത്?

ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളം എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പലരും ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല. വേനൽക്കാലത്തായാലും തണുപ്പുകാലത്തായാലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

 

ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളം എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പലരും ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല. വേനൽക്കാലത്തായാലും തണുപ്പുകാലത്തായാലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ബാധിക്കും. പ്രത്യേകിച്ച്, രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്ന ശീലം നാം വളർത്തിയെടുക്കണം.

മടിപിടിച്ച് വെള്ളം കുടിക്കാതെ ഇരിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു കൂട്ടരുണ്ട്. ഇവർ പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുന്നു. എന്നാൽ അത് നല്ലതാണോ ? വലിയൊരു അളവിൽ വെള്ളം കുടിച്ചാൽ അത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ ഇലക്ട്രോലൈറ്റുകളെയും ഇത് സ്വാധീനിക്കും.

ഇതോടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. കൂടാതെ തലക്കറവും വരാം. സ്ത്രീകൾ ഒരു ദിവസം 2.7 ലിറ്റർ വെള്ളം കുടിക്കണം. അതേസമയം പുരുഷന്മാരിൽ ഇത് 3.7 ലിറ്ററാണ്. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുകയാണ് വെള്ളം കുടിക്കാൻ മടിയുള്ളവർക്കുള്ള ഒരു പോംവഴിയാണ്. തൈര്, സൂപ്പ്, സ്മൂത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇവയെല്ലാം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.