വാടിയ കാരറ്റ് ഇനി കളയല്ലേ! പുതിയത് പോലെ ഫ്രഷാക്കിയെടുക്കാൻ ഈ ഒരു വഴി ധാരാളം

അടുക്കളയിൽ സൂക്ഷിക്കുന്ന പച്ചക്കറികൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പുതുമ നഷ്ടപ്പെടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് കാരറ്റ് കുറച്ച് ദിവസം കഴിഞ്ഞാൽ വാടുകയും മൃദുവാകുകയും ചെയ്യാറുണ്ട്. എന്നാൽ വാടിപ്പോയ കാരറ്റ് വീണ്ടും ഫ്രഷായി തോന്നുന്ന വിധത്തിൽ മാറ്റാൻ സഹായിക്കുന്ന ഒരു ലളിതമായ വീട്ടുവഴിയുണ്ട്. അതെന്താണെന്ന് നോക്കാം.

വാടിയിട്ടുള്ള കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് അത് കുറച്ച് തണുത്ത വെള്ളം ഇട്ടു കൊടുക്കുക. കാരറ്റുകള്‍ മുഴുവന്‍ മുങ്ങി കിടക്കുന്ന പോലെ വേണം ഇട്ടു കൊടുക്കേണ്ടത്.

അതിനുശേഷം ഇതിന് മുകളിലായിട്ട് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കുക. ഇത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്‌സ് ചെയ്ത് യോജിപ്പിച്ച് വെള്ളവും, കാരറ്റും കൂടി അരമണിക്കൂര്‍ അടച്ചു വയ്ക്കുക.

തുടര്‍ന്ന് അത്രയും നേരം വാടിയിരുന്ന കാരറ്റ് വളരെ ഫ്രഷ് ആയിട്ട് മാറും. എത്ര വാടിയ കാരറ്റിനെയും എളുപ്പത്തില്‍ ഫ്രഷ് ആക്കി മാറ്റാന്‍ ഈ വഴിയിലൂടെ സാധിക്കും. തുടര്‍ന്ന് ഉടന്‍ തന്നെ പാചകം ചെയ്യാന്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്.