ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ക്യാരറ്റ് ഓയില്‍
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനായി പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമാണ്. ഇതിന് കൃത്രിമ വഴികള്‍ പരീക്ഷിച്ച് പ്രശ്‌നത്തില്‍ ചെന്ന് ചാടുന്നവരും ധാരാളമാണ്. ഇവയിലെ കെമിക്കലുകള്‍ അകാലവാര്‍ദ്ധക്യത്തിന് ഇടയാക്കുന്നു. പോരാത്തതിന് പലര്‍ക്കും അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളും ഇവ വരുത്തി വയ്ക്കുന്നു. ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്നത് നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു വഴിയെക്കുറിച്ചറിയാം

ക്യാരറ്റ് കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ഒരു ഇരുമ്പുചട്ടിയിലോ മറ്റോ വെളിച്ചെണ്ണ എടുക്കുക. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഗുണം നല്‍കുക. ഉരുക്കുവെളിച്ചെണ്ണയെങ്കില്‍ ഏറെ നല്ലതാണ്. ഇതിലേക്ക് ക്യാരറ്റ് ഇട്ട് തീ കുറച്ച് വച്ച് തിളപ്പിച്ചെടുക്കണം. ഇത് നല്ലതുപോലെ നിറം മാറി വരുമ്പോള്‍ തീ കെടുത്തും മുന്‍പ് 2 മിനിറ്റിന് മുന്‍പായി ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കാം.
തീ കെടുത്തി ഇത് 24 മണിക്കൂര്‍ നേരം അടച്ചു വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കാം. ഇത് മുഖത്ത് ദിവസവും പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഇതേറെ ഗുണകരമാണ്.