എല്ലുകളുടെ ബലത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ​ഭക്ഷണങ്ങൾ

 

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

പ്രോട്ടീനിൻറെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാൽസ്യം അടങ്ങിയിരിക്കുന്നു. 

രണ്ട്...

എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാൽസ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

മൂന്ന്...

നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് സോയാബീൻസ്. ശരീരത്തിന് കാത്സ്യം നൽകുന്ന ഒരു ആഹാരമാണ് സോയാബീൻസ് എന്ന് അധികമാർക്കും അറിയില്ല. 100 ഗ്രാം സോയാബീൻസിൽ നിന്നും 27 ശതമാനത്തോളം കാത്സ്യം ലഭിക്കുന്നു.

നാല്...

ഇലക്കറികളാണ് മറ്റൊരു ഭക്ഷണം. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

അഞ്ച്...

ബദാം പോലുളള നട്സിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബദാമിൽ ഏകദേശം 260 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

ആറ്...

കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.

ഏഴ്...

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക പൊടിച്ചോ അല്ലാതെയോ ജ്യൂസായോ കഴിക്കാം. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.