ബർണറുകൾ വൃത്തിയാക്കാം

ഒരു പാനിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. അടുപ്പണച്ച് അതിലേയ്ക്ക് നാരങ്ങ വെള്ളം പിഴിഞ്ഞൊഴിക്കാം. ഒരു സ്പൂൺ ഇഎൻഒ കൂടി അതിലേയ്ക്കു ചേർക്കാം. വൃത്തിയാക്കേണ്ട ബർണറുകൾ 30 മിനിറ്റ് അതിൽ മുക്കി വയ്ക്കാം. ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കഴുകിയെടുക്കാം. 
 
ആവശ്യമായ ചേരുവകൾ 

    നാരങ്ങ
    ഇഎൻഒ
    വെള്ളം

ഉപയോഗിക്കേണ്ട വിധം

ഒരു പാനിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. അടുപ്പണച്ച് അതിലേയ്ക്ക് നാരങ്ങ വെള്ളം പിഴിഞ്ഞൊഴിക്കാം. ഒരു സ്പൂൺ ഇഎൻഒ കൂടി അതിലേയ്ക്കു ചേർക്കാം. വൃത്തിയാക്കേണ്ട ബർണറുകൾ 30 മിനിറ്റ് അതിൽ മുക്കി വയ്ക്കാം. ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കഴുകിയെടുക്കാം. 

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനുള്ള മറ്റ് നുറുങ്ങു വിദ്യകൾ

    വിനാഗിരി വെള്ളത്തിൽ കലർത്തി സ്റ്റൗവിൽ സ്പ്രേ ചെയ്ത് നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുന്നത്  കറകൾ നീക്കം ചെയ്യാൻ സഹായിക്കും.
    വിട്ടു മാറാത്ത കറികളുണ്ടെങ്കിൽ നാരങ്ങയുടെ നീര് അല്ലെങ്കിൽ തോട് ഉപയോഗിച്ച് മൃദുവായി ഉരസാം.
    ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് വെള്ളവും ടൂത്ത് ബ്രെഷും ഉപയോഗിച്ച് ബർണറുകൾ വൃത്തിയാക്കാം.