പല്ലുതേയ്ക്കുന്നത് മാത്രം മതിയോ? മോണയുടെ ആരോഗ്യവും സംരക്ഷിക്കണം

 പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ദിവസവും രണ്ടുതവണ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ലുതേയ്ക്കണം. പല്ലുകൾക്കിടയിൽ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാക്കും നീക്കം ചെയ്യാൻ ഫ്ലോസോ അനുയോജ്യമായ ഇന്റർഡെന്റൽ ബ്രഷോ ഉപയോഗിക്കാം. മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതും പല്ലിലെ കേടുപാടുകൾ തടയുന്നതും ഇതിലൂടെ സാധ്യമാകും. 

 പല്ലുതേയ്ക്കുമ്പോൾ മോണയിൽനിന്ന് രക്തം വരുന്നത് പലരും നിസ്സാരമായി കാണാറുണ്ട്. എന്നാൽ മോണയിലെ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഇതിന് കാരണമാകാം. വായ്‌നാറ്റം, മോണവീക്കം, പല്ലുവേദന, പല്ലുകൾ ഇളകുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ദന്തഡോക്ടറെ സമീപിക്കണം.

പല്ലുവേദന വരുമ്പോൾ മാത്രം ദന്തഡോക്ടറെ കാണുന്ന ശീലം മാറ്റാം. പതിവായ ദന്തപരിശോധനയിലൂടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനാകും. പുകയില ഉപയോഗം ഒഴിവാക്കുന്നതും മധുരമുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതും വായയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.