മുഖക്കുരു അലട്ടുന്നുണ്ടോ
തുറന്ന രോമകൂപങ്ങളിൽ എണ്ണയും മൃതകോശങ്ങളും അടിഞ്ഞുകൂടി ഓക്സിഡേഷൻ വഴി കറുപ്പ് നിറമാവുന്നത്.
Jul 28, 2025, 10:15 IST
ബ്ലാക്ക്ഹെഡ്സ് : തുറന്ന രോമകൂപങ്ങളിൽ എണ്ണയും മൃതകോശങ്ങളും അടിഞ്ഞുകൂടി ഓക്സിഡേഷൻ വഴി കറുപ്പ് നിറമാവുന്നത്.
വൈറ്റ്ഹെഡ്സ് : അടഞ്ഞ രോമകൂപങ്ങളിൽ എണ്ണയും മൃതകോശങ്ങളും അടിഞ്ഞുകൂടി വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
പാപ്പുൾസ് : ചുവന്നതും വീർത്തതുമായ ചെറിയ കുരുക്കൾ.
പസ്റ്റുൾസ് : പഴുപ്പ് നിറഞ്ഞ കുരുക്കൾ.
നോഡ്യൂൾസ് : ചർമ്മത്തിനടിയിൽ കാണുന്ന വലിയതും വേദനാജനകവുമായ മുഴകൾ.
സിസ്റ്റുകൾ : പഴുപ്പ് നിറഞ്ഞതും വേദനാജനകവുമായ വലിയ കുരുക്കൾ. ഇത് പാടുകൾക്ക് കാരണമാവാം.
മുഖക്കുരു ഉള്ളവർ മുഖത്ത് അമിതമായി സ്പർശിക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് അണുബാധയ്ക്കും പാടുകൾക്കും കാരണമാവാം.
ദിവസവും രണ്ടുതവണ മുഖം വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് കഴുകുക. എണ്ണമയമില്ലാത്ത മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിക്കുക.