വായ്നാറ്റം ആണോ പ്രശ്നം ? ഇതാ പരിഹാരം
ഒന്ന്...
ദിവസവും തൈര് കഴിക്കുന്നത് വായയുടെ ദുർഗന്ധം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വായ്നാറ്റത്തിന് കാരണമാകുന്ന ഹൈഡ്രജൻ സൾഫൈഡ് എന്ന സംയുക്തത്തെ തൈര് കുറയ്ക്കുന്നു. അതിനാല്‍ തൈര് പതിവായി കഴിക്കുന്നത് വായ്നാറ്റത്തെ അകറ്റാൻ സഹായിക്കും.
രണ്ട്...
വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം കാരണവും വായ്നാറ്റം ഉണ്ടാകാം.
മൂന്ന്...
വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. പെരുംജീരകത്തിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ബാക്ടീരിയകളെ തുരത്തുന്നു. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
നാല്...
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങള്‍ കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
അഞ്ച്...
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
ആറ്...
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും നല്ലതാണ്.
ഏഴ്...
ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്.
എട്ട്...
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
ഒമ്പത്...
കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം.