മുഖക്കുരുവും കറുത്തപാടും മാറ്റി മുഖകാന്തി വർദ്ധിപ്പിക്കാം

തൈര് വിവിധ രീതിയിൽ ഫെയ്സ്പാക്കായി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സ്ഥിരമായി പരീക്ഷിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ മടി മാറ്റി ഇതൊന്ന് സ്ഥിരമായി ഉപയോ​ഗിച്ച് നോക്കിയാൽ ഫലങ്ങൾ കണ്ടറിയാം.

കാത്സ്യം, വിറ്റാമിൻ ബി, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിന് മാത്രമല്ല, ഇത് ചർമകാന്തിയ്‌ക്കും അത്യുത്തമമാണ്. തൈരിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചർമത്തിന് സ്വാഭാവിക തിളക്കം നൽകുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യുന്നു. അകാല വാർദ്ധക്യം ഇല്ലാതാക്കാനും തൈര് സഹായകരമാണ്. തൈരിലുള്ള ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.

കാപ്പിപ്പൊടിയും മഞ്ഞളും തൈരും ചേർത്ത് കലർത്തി മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് മാറാൻ സ​ഹായിക്കും. ഇതുപോലെ കടലമാവും മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖകാന്തിയ്‌ക്ക് ഉത്തമമാണ്. തൈര് ഫെയ്സ്പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റോളം വച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.