ദഹന പ്രശ്നങ്ങൾ അകറ്റാൻ ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താം

 

ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി സഹായകമാണ്. ക്യാൻസർ സാധ്യത തടയാനും വീക്കം കുറയ്ക്കാനും തൊണ്ട വേദന കുറയ്ക്കാനും മികച്ചതാണ്. 

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇഞ്ചിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ക്യാൻസർ, സ്ട്രോക്ക് തുടങ്ങിയ മാരകമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുകയും അതുവഴി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

ആരോഗ്യമുള്ള കോശങ്ങൾക്കും ടിഷ്യൂകൾക്കും വിവിധ അവയവങ്ങൾക്കും ദോഷം വരുത്തുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമാണ് സാധാരണയായി വീക്കം ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, സന്ധിവാതം തുടങ്ങിയ വിവിധ അടിസ്ഥാന രോഗങ്ങൾക്കും വീക്കം ഒരു കാരണമാണ്. ഇതിനെ തടയാനും ഇഞ്ചി സഹായിക്കും.

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി വളരെ ഗുണം ചെയ്യും. ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്.