കൂലിപ്പണിക്കാരന്റെ മകന്‍ പ്രതിമാസം 80 ലക്ഷം രൂപ വരുമാനമുള്ള വ്‌ളോഗറായ വിസ്മയിപ്പിക്കുന്ന കഥ

യൂട്യൂബ് ചാനലുകള്‍ വഴി ഒന്നുമില്ലായ്മയില്‍ നിന്നും കോടികളുടെ അധിപന്മാരായ ഒട്ടേറെ ഇന്ത്യക്കാരുടെ കഥകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വാക്ചാതുരിയും കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള കഴിവും വ്യത്യസ്തമായി വിഷയങ്ങളെ സമീപിക്കാനുള്ള ത്വരയും ഉള്ളവര്‍ക്കെല്ലാം യൂട്യൂബില്‍ കോടികള്‍ വാരാവുന്ന ഒരു മേഖലയാണ്.
 

ന്യൂഡല്‍ഹി: യൂട്യൂബ് ചാനലുകള്‍ വഴി ഒന്നുമില്ലായ്മയില്‍ നിന്നും കോടികളുടെ അധിപന്മാരായ ഒട്ടേറെ ഇന്ത്യക്കാരുടെ കഥകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വാക്ചാതുരിയും കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള കഴിവും വ്യത്യസ്തമായി വിഷയങ്ങളെ സമീപിക്കാനുള്ള ത്വരയും ഉള്ളവര്‍ക്കെല്ലാം യൂട്യൂബ് കോടികള്‍ വാരാവുന്ന ഒരു മേഖലയാണ്.

സൗരവ് ജോഷി എന്ന പ്രശസ്തനായ വ്‌ളോഗറെ അറിയാത്തവര്‍ അപൂര്‍വമായിരിക്കും. ഇന്ത്യയിലും ലോകത്തെ മറ്റു പല ഭാഗങ്ങളില്‍ നല്ലൊരു കാഴ്ചക്കാരുള്ള സൗരവിന് 22 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇതിലൂടെ വര്‍ഷാവര്‍ഷം കോടികളുടെ വരുമാനവും സ്വന്തമാക്കുന്നു. ഒരിക്കല്‍ തനിക്ക് സ്വപ്നംപോലും കാണാനാകാത്തതെല്ലാം സ്വന്തമാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സൗരവ്.

വെല്ലുവിളികളെ അതിജീവിച്ചാണ് സൗരവ് ജോഷിയുടെ വളര്‍ച്ച. കൂലിപ്പണിക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനത്തില്‍ വാടകവീട്ടിലായിരുന്നു കുട്ടിക്കാലം. പലതവണ മാറിയ വാടകവീടാണ് സൗരവിന്റെ ബാല്യകാല ഓര്‍മകള്‍. ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ വമ്പന്മാര്‍ ഉള്ള ഒരു ലോകത്ത് സ്ഥിരത, പുതുമ, ആധികാരികത എന്നിവ എങ്ങനെ ശ്രദ്ധേയമായ വിജയത്തിന് വഴിയൊരുക്കും എന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് സൗരവ് ജോഷി.

പതിഞ്ഞ തുടക്കങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന സൗരവ് ജോഷിയുടെ യാത്ര പ്രതിബന്ധങ്ങളെ തരണം ചെയ്തും വെല്ലുവിളികളെ അഭിമുഖീകരിച്ചുമാണ്. തന്റെ കഴിവിലുള്ള അചഞ്ചലമായ അര്‍പ്പണബോധം കൊണ്ട് കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിശ്വാസം തന്നെയാണ് സൗരവിന്റെ വിജയത്തിന്റെ അടിത്തറയും.

സാധാരണക്കാരന്റെ ജീവിതം പകര്‍ത്തിയാണ് സൗരവ് ആളുകളെ ആകര്‍ഷച്ചത്. ഒട്ടും മായം കലരാത്ത അവതരണവും ഏവരുടേയും ശ്രദ്ധനേടുന്ന വിഷയങ്ങളും സൗരവിന്റെ പ്രത്യേകതകളാണ്. ഇത് കാഴ്ചക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സഹായകരമായി. 22 ലക്ഷത്തോളം വരിക്കാര്‍ സൗരവിന്റെ പ്രതിബന്ധതയുടെ തെളിവാണ്.

അടുത്തിടെയാണ് സൗരവ് തന്റെ ജീവിതത്തിലെ വലിയ സ്വപ്‌നം സാക്ഷാത്കരിച്ചത്. 1.5 കോടിയോളം രൂപ വിലവരുന്ന പോര്‍ഷെ 718 ബോക്സ്സ്റ്റര്‍ സൗരവ് സ്വന്തമാക്കി. ഈ കാറിന്റെ വിശേഷം പങ്കുവെച്ച വീഡിയോകള്‍ക്ക് മാത്രമായി മില്യണ്‍ കണക്കിന് കാഴ്ചക്കാരേയാണ് സൗരവ് ലഭിച്ചത്. കടുത്ത സാമ്പത്തിക പരാധീനതകളില്‍ നിന്നാണ് സൗരവിന്റെ വളര്‍ച്ച. കൂലിപ്പണിക്കാരനായ പിതാവിനൊപ്പം ഒമ്പത് തവണയാണ് വാടകവീട് മാറിയത്. ഇപ്പോള്‍ പ്രതിമാസം 80 ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കുന്നു.