നരേന്ദ്രമോദിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന യോഗി പ്രധാനമന്ത്രിയായാലോ? യുപിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിലയില്ല, മുസ്ലീം പള്ളികള്‍ മൂടിക്കെട്ടിയും ക്രിസ്മസ് ആഘോഷം തടഞ്ഞും പിടിമുറുക്കുന്ന സംഘപരിവാര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്ന സമയത്ത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിമ്പോള്ഡ യോഗി മോദിയുടെ പിന്‍ഗാമിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, യോഗിയുടെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ രാജ്യവ്യാപകമായി മാറുമോ എന്ന ആശങ്കകള്‍ ഉയര്‍ത്തുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്ന സമയത്ത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിമ്പോള്‍ യോഗി പിന്‍ഗാമിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, യോഗിയുടെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ രാജ്യവ്യാപകമായി മാറുമോ എന്ന ആശങ്കകള്‍ ഉയര്‍ത്തുന്നു.
1998 മുതല്‍ 2017 വരെ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച യോഗി 2017-ലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഹിന്ദുത്വ അജണ്ടയുമായി ബന്ധപ്പെട്ട നയങ്ങള്‍ കൊണ്ട് യോഗി പിന്നീട് വാര്‍ത്തകളില്‍ ഇടം നേടി. അദ്ദേഹത്തിന്റെ ഭരണം ക്രമസമാധാനം മെച്ചപ്പെടുത്തിയെന്നും വികസനം കൊണ്ടുവന്നെന്നും അനുകൂലികള്‍ വാദിക്കുമ്പോള്‍, സംസ്ഥാനം എല്ലാ തലത്തിലും രാജ്യത്ത് പിന്നോക്ക സ്ഥിതിയിലാണെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.
മോദി 75 വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം വിരമിക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഭരണകാലാവധി കഴിഞ്ഞശേഷം മാത്രമേ അദ്ദേഹം രാഷ്ട്രീയത്തിലെ ഉന്നത സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ആര്‍എസ്എസുമായുള്ള അടുപ്പം വര്‍ധിച്ചത് യോഗിയുടെ ദേശീയ ലെവലിലേക്കുള്ള ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. അമിത് ഷായേക്കാള്‍ ബിജെപിക്കുള്ളില്‍ യോഗിക്കാണ് പിന്തുണ കൂടുതലെന്നതും പിന്‍ഗാമിയെന്ന സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
യോഗിയുടെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും, കടുത്ത വിവേചനമാണ് നേരിടുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ യോഗിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021-ലെ ഉത്തര്‍പ്രദേശ് പ്രൊഹിബിഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വെര്‍ഷന്‍ ഓഫ് റിലീജിയന്‍ ആക്ട് (ആന്റി-കണ്‍വെര്‍ഷന്‍ നിയമം) ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഉപകരണമായി വിമര്‍ശിക്കപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2023ലെ റിപ്പോര്‍ട്ട് മതപീഡനങ്ങള്‍, വര്‍ഗീയ ആക്രമണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി.
2025 മാര്‍ച്ചില്‍, ഹോളി ആഘോഷത്തിന് മുന്നോടിയായി സംഭാലില്‍ ജമാ മസ്ജിദ് ഉള്‍പ്പെടെ പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചത് ഏറെ വിവാദമായിരുന്നു. ഇത് പള്ളികളെ മറച്ചുപിടിക്കുന്ന നടപടിയാണെന്നും ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും വിമര്‍ശനമുയര്‍ന്നു. ബിജെപി നേതാക്കള്‍ മുസ്ലിംകളോട് 'ടാര്‍പോളിന്‍ ഹിജാബ്' ധരിക്കാന്‍ പോലും നിര്‍ദേശിച്ചത് വിവാദമുണ്ടാക്കി. ഏകദേശം 200 പള്ളികള്‍ ഇത്തരത്തില്‍ മറച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഉത്തര്‍പ്രദേശ് സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി നിഷേധിച്ചു. ഡിസംബര്‍ 25-ന് അടല്‍ ബിഹാരി വാജ്‌പേയിയുടെ ശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ തുറക്കണമെന്നും യോഗി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് ആരോപണമുണ്ട്. ഇത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ന്യൂനപക്ഷങ്ങളുടെ പ്രതീകാത്മക ഒഴിവാക്കലാണെന്നും വിമര്‍ശനമുയര്‍ന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആന്റി-കണ്‍വെര്‍ഷന്‍ നിയമത്തിന്റെ ഭീഷണിയും ഉണ്ട്.
യോഗി പ്രധാനമന്ത്രിയായാല്‍, ഉത്തര്‍പ്രദേശിലെ മോഡല്‍ ദേശീയതലത്തിലേക്ക് വ്യാപിക്കുമോ എന്നാണ് ചോദ്യം. അനുകൂലികള്‍ അദ്ദേഹത്തെ ശക്തനായ നേതാവായി കാണുമ്പോള്‍, വിമര്‍ശകര്‍ മതപീഡനങ്ങള്‍ വര്‍ധിക്കുമെന്ന് ഭയപ്പെടുന്നു. യുഎസ് റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബിജെപിയുടെ ദേശീയ അജണ്ടയും ആര്‍എസ്എസ് പിന്തുണയും യോഗിയുടെ ഉയര്‍ച്ചയെ സ്വാധീനിക്കുമെന്നുറപ്പാണ്.