ചീറിപ്പാഞ്ഞു പോവാന്‍ പെണ്ണൊരുത്തി ; യാത്രക്കാര്‍ക്ക് ഹീറോയായി അനുഗ്രഹ (വീഡിയോ)

കണ്ണൂർ : ബസ് തൊഴിലാളികളുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന സ്വകാര്യബസ് മേഖലയെ രക്ഷിക്കാന്‍ ചുറുചുറുക്കുളള യുവതികളും ഇറങ്ങിയതോടെ സംഗതി കളറായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും
 

കണ്ണൂർ : ബസ് തൊഴിലാളികളുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന സ്വകാര്യബസ് മേഖലയെ രക്ഷിക്കാന്‍ ചുറുചുറുക്കുളള യുവതികളും ഇറങ്ങിയതോടെ സംഗതി കളറായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും കോഴിക്കോട്ടെക്ക് സര്‍വീസ് നടത്തുന്ന  ഈയുവ വനിതാ ഡ്രൈവര്‍ ഇപ്പോള്‍  സമൂഹമാധ്യമങ്ങളിലും താരമാണ്.

വടകര മേപ്പയൂര്‍ സ്വദേശിനി പി. എം അനുഗ്രഹയാണ് ആണുങ്ങള്‍ പോലും പോകാന്‍ ഒന്നുമടിക്കുന്ന തിക്കും തിരക്കും പിടിച്ച കണ്ണൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന  കെ. എല്‍ 13  എ ഡബ്‌ള്യൂ 5600 ലിമിറ്റഡ് സ്‌റ്റോപ്പ് ബസില്‍ സധൈര്യം സാരഥിയാവുന്നത്. ഡ്രൈവറുടെ സീറ്റില്‍ ഒരു ചുളളത്തി കുട്ടിയിരിക്കുന്നത് യാത്രക്കാര്‍ക്കും കൗതുകമായിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി അനുഗ്രഹതന്നെയാണ് സാഗരയുടെ സാരഥി.  

കണ്ണൂരില്‍ നിന്നും രണ്ടു ട്രിപ്പുകളാണ്  ഈബസിന് കോഴിക്കോട്ടെക്കുളളത്.  രാവിലെ 6.10ന്  കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പുറപ്പെട്ട്  ഉച്ചയ്ക്ക് 12.15ന് കണ്ണൂരില്‍ തിരിച്ചെത്തും. തനിക്ക് ദീര്‍ഘദൂരബസ് ഓടിക്കുന്നത് പ്രശ്‌നമല്ലെന്നാണ് അനുഗ്രഹപറയുന്നത്. കുട്ടിക്കാലം മുതല്‍ക്കെ ഡ്രൈവറാകാനായിരുന്നു ആഗ്രഹം. നാട്ടിലെ ബസുകളോടിക്കുന്ന ഡ്രൈവര്‍മാരായിരുന്നു മനസിലെ ഹീറോകള്‍.

ഇതോടെയാണ് പഠനം കഴിഞ്ഞു ഡ്രൈവറുടെ റൂട്ടിലേക്ക് സഞ്ചരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണില്‍ വടകരയില്‍ ഒരു ലോക്കല്‍ ബസില്‍  ജോലി ചെയ്തതോടെ ആത്മവിശ്വാസമായി.  ഇതോടെയാണ് ബസുകള്‍ പറപ്പിച്ചു വിടുന്ന കോഴിക്കോട് ദേശീയപാത റൂട്ടില്‍ ഒരു കൈനോക്കാമെന്നു വിചാരിച്ചത്. ജീവന്‍പണയം വെച്ചുളള പണിയാണെങ്കിലും തനിക്ക് അശേഷം ഭയമില്ലെന്നാണ് അനുഗ്രഹപറയുന്നത്.  ഈ ചങ്കുറപ്പു കണ്ടിട്ടാണ് അരോളിയിലെ ഉണ്ണി അനുഗ്രഹയെ സാഗരയുടെ വളയം പിടിക്കാന്‍ ക്ഷണിച്ചത്. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് അനുഗ്രഹയുടെ പ്രയാണം. വനിതാ ഡ്രൈവറായതിനാല്‍ കളക്ഷന്‍ കുറവൊന്നുമില്ല.

മാത്രമല്ല വനിതാ ഡ്രൈവറായതിനാല്‍ ഒരു സുരക്ഷിതത്വബോധവുംയാത്രക്കാരുടെ മുഖത്തുണ്ട്. അനുഗ്രഹയെപോലെയുളളവര്‍ ഈതൊഴില്‍ രംഗത്തേക്കു വരികയാണെങ്കില്‍ തൊഴിലാളികളെ കിട്ടാത്ത തങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നാണ് ബസ് ഉടമകള്‍പറയുന്നത്.


അനുഗ്രഹയുടെ വിജയംഇതിന് ഒരുതുടക്കമാകട്ടെയെന്നുംഇവര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷ, ടാക്‌സി മേഖലകളില്‍ ഡ്രൈവര്‍മാരായി ധാരാളം വനിതകള്‍ രംഗത്തുണ്ട്. ഇവര്‍ക്കൊക്കെ കൂടുതല്‍ പ്രചോദനമാവുകയാണ് അനുഗ്രഹയെന്ന യുവതി.