സിദ്ദിഖിൻ്റെ അറസ്റ്റോടെ അമ്മ പിളർന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങൾ തുടങ്ങി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റിൽ ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുൾപ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്.
 
മോളെ എന്ന്‌ അഭിസംബോധന ചെയ്‌തായിരുന്നു അയാളുടെ സംസാരമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ക്രിമിനൽ കുറ്റമാണെന്ന്‌ പറഞ്ഞ സിദ്ദിഖും ക്രിമിനൽ തന്നെയാണെന്നും രേവതി പറഞ്ഞു.

കണ്ണൂർ: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റിൽ ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുൾപ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളർപ്പിൻ്റെ വക്കിലാണ്. ഒരു വിഭാഗം താരങ്ങൾ സിദ്ദിഖിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. നടനും ഭാരവാഹിയുമായ ജഗദീഷിൻ്റെ നേതൃത്വത്തിൽ ഇരകൾക്കൊപ്പം നിൽക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം തന്നെ അമ്മയിൽ രൂപപ്പെട്ടിട്ടുണ്ട്. സമീപഭാവിയിൽ തന്നെ ഇവർ സമാന്തര സംഘടന രൂപീകരിക്കുമെന്നാണ് വിവരം.

Also Read: - അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോയെന്ന് സിദ്ദിഖ് ചോദിച്ചതായി നടി, നീണ്ട നഖമുള്ള സ്ത്രീകളോട് ലൈംഗിക താത്പര്യം, അമ്മ ജനറല്‍ സെക്രട്ടറിയും കുരുക്കിലേക്ക്

അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നടൻ സിദ്ദിഖ്‌ രാജിവച്ചതിൽ രാഷ്ട്രീയ ചേരിതിരിവും രൂപപ്പെട്ടിട്ടുണ്ട്. സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിലാണ്‌ സിദ്ദിഖ് രാജി നൽകിയിരിക്കുന്നത്. ശനിയാഴ്‌ചയാണ്‌ നടിയായ രേവതി സമ്പത്ത്‌ സിദ്ദിഖ്‌ തന്നെ പീഡിപ്പിച്ച കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്‌. തന്റെ ചെറുപ്രായത്തിലായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സിദ്ദിഖ് രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല.

എന്നാൽ വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ അമ്മയുടെ പ്രസിഡന്റ്‌ നടൻ മോഹൻലാലിന്‌ സിദ്ദിഖ്‌ രാജിക്കത്ത്‌ നൽകുകയായിരുന്നു. ഇ മെയിൽ വഴിയായയിരുന്നു രാജി. പ്ലസ്‌ടു വിദ്യാർഥിനിയായിരിക്കെ സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞ്‌ തന്നെ ലൈംഗികമായി സിദ്ദിഖ്‌ ചൂഷണംചെയ്‌തുവെന്നും ഇത്‌ തുറന്നുപറഞ്ഞതിന്റെ പേരിൽ ഒറ്റപ്പെടേണ്ടിവന്നുവെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തൽ.

മോളെ എന്ന്‌ അഭിസംബോധന ചെയ്‌തായിരുന്നു അയാളുടെ സംസാരമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ക്രിമിനൽ കുറ്റമാണെന്ന്‌ പറഞ്ഞ സിദ്ദിഖും ക്രിമിനൽ തന്നെയാണെന്നും രേവതി പറഞ്ഞു. ഇതിനിടെ അറസ്റ്റിൽ നിന്നും ഒഴിവാകാൻ സിദ്ദിഖ് നിയമവിദഗ്ദ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. കോൺഗ്രസുകാരനായ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിലൂടെ പ്രതിപക്ഷത്തെ നിർവീര്യമാക്കാനുള്ള നീക്കങ്ങളും സർക്കാർ അണിയറയിൽ നടത്തുന്നതായി ആരോപണമുണ്ട്.

Also Read:- രഞ്ജിത്തിന്റെ വിക്രിയ ഇതാദ്യമായിട്ടല്ല, മദ്യലഹരിയിലെത്തി എഴുത്തുകാരിയോടുള്ള പെരുമാറ്റം ഇങ്ങനെ