ജനുവരി മുതല്‍ വാട്‌സ്ആപ്പിന്റെ പണി വരുന്നു, സാംസങ് ഉള്‍പ്പെടെയുള്ള ഈ ഫോണുകളില്‍ ഇനി ഉപയോഗിക്കാനാകില്ല

സാംസങ്, എല്‍ജി, സോണി തുടങ്ങിയ താഴെ പറയുന്ന ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകളെ ഈ തീരുമാനം ബാധിക്കും.

 

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല.

വാട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് ഡിവൈസുകളുടെ പുതിയ അപ്‌ഡേറ്റ് മെറ്റ പുറത്തിറക്കി. 2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല. ഇതോടെ ഈ മൊബല്‍ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ്ആപ്പ് നഷ്ടമാകും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് പുതിയ തീരുമാനം. പുതിയ സാങ്കേതികവിദ്യകളുമായുള്ള അനുയോജ്യത ഉറപ്പുവരുത്തുന്നതിനും ആപ്പിന്റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തുന്നതിനുമുള്ള കമ്പനിയുടെ പതിവ് അപ്ഡേറ്റുകളുടെ ഭാഗമാണ് ഈ നീക്കം.

2013ല്‍ ഇറങ്ങിയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് പല സ്മാര്‍ട്ട് ഫോണുകളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കും ഡിവൈസുകള്‍ക്കും മെറ്റയുടെ തീരുമാനം ബാധകമാകില്ല.

സാംസങ്, എല്‍ജി, സോണി തുടങ്ങിയ താഴെ പറയുന്ന ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകളെ ഈ തീരുമാനം ബാധിക്കും.

Samsung: Galaxy S3, Galaxy Note 2, Galaxy Ace 3, Galaxy S4 Mini

Motorola: Moto G (1st Gen), Razr HD, Moto E 2014

HTC: One X, One X+, Desire 500, Desire 601

LG: Optimus G, Nexus 4, G2 Mini, L90

Sony: Xperia Z, Xperia SP, Xperia T, Xperia V

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ മെറ്റാ അവസാനിപ്പിക്കുന്നത് ഇതാദ്യമല്ല. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും ഫീച്ചറുകള്‍ക്കും ആപ്പ് അനുയോജ്യമാണെന്ന് ഉറപ്പാക്കാന്‍ പഴയ പതിപ്പുകള്‍ ഒഴിവാക്കാറുണ്ട്.

മെറ്റയുടെ ഇപ്പോഴത്തെ തീരുമാനം പ്രധാനമായും പഴയ iPhone-കളുടെ ഉപയോക്താക്കളെ ബാധിക്കും. പ്രത്യേകിച്ച് iPhone 5s, iPhone 6, iPhone 6 Plus എന്നിവയെ. ഒരു പതിറ്റാണ്ട് മുമ്പ് പുറത്തിറക്കിയതാണ് ഈ മോഡലുകള്‍. പുതിയ മാറ്റങ്ങള്‍ അടിസ്ഥാന വാട്ട്സ്ആപ്പ് ആപ്പിനെയും വാട്ട്സ്ആപ്പ് ബിസിനസ്സിനെയും ബാധിച്ചേക്കും.