കുഞ്ഞുങ്ങളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളിതാ, ഇനി ഇരട്ടി മാര്‍ക്ക് വാങ്ങാം

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വിലപ്പെട്ട ഒരു വൈദഗ്ധ്യമാണ്. നമ്മുടെ കുട്ടികളെ സംബന്ധിച്ച് അത് എളുപ്പമല്ല. എന്നാല്‍, അവരുടെ മാനസികവും ബൗധികവുമായ വളര്‍ച്ചയെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

 

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വിലപ്പെട്ട ഒരു വൈദഗ്ധ്യമാണ്. നമ്മുടെ കുട്ടികളെ സംബന്ധിച്ച് അത് എളുപ്പമല്ല. എന്നാല്‍, അവരുടെ മാനസികവും ബൗധികവുമായ വളര്‍ച്ചയെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിന്, കുട്ടികളെ ഭാവിയില്‍ മികവുറ്റവരാക്കാന്‍ ആരോഗ്യകരമായ സമീപനങ്ങള്‍ ആവശ്യമാണ്.

സ്ഥിരമായ ഡയഫ്രാമാറ്റിക് ശ്വസനം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. ബുദ്ധിമുട്ടുള്ള ജോലികള്‍ ഉത്കണ്ഠയ്ക്കും ഹൃദയമിടിപ്പ് വര്‍ദ്ധനയ്ക്കും കാരണമാകുമെന്നതിനാല്‍ കുട്ടികള്‍ക്ക് ഇത്തരം ശ്വസന പരിശീലനം ആവശ്യമാണ്. നല്ലൊരു പരിശീലകനിലൂടെ ശ്വസനം പരിശീലിപ്പിക്കുക.

പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ ഒരു ശ്രേണി ഉള്‍ക്കൊള്ളുന്ന സമീകൃതാഹാരം കുട്ടിക്ക് നല്‍കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കും. തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനത്തിനും നിര്‍ണായകമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ശ്രദ്ധാശൈഥില്യം തടയാന്‍ മുതിര്‍ന്നവരേക്കാള്‍ ബുദ്ധിമുട്ടാണ് കുട്ടികള്‍ക്ക്. അതിനാല്‍, ഏകാഗ്രതയ്ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉച്ചത്തിലുള്ള സംഗീതം, ടിവി, ട്രാഫിക് ശബ്ദം എന്നിവയെല്ലാം ഒഴിവാക്കുക. സെല്‍ ഫോണുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുന്നത് അവരുടെ ശ്രദ്ധ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു വര്‍ക്ക്സ്പെയ്സ് വൃത്തിയുള്ളതും നന്നായി പ്രകാശമുള്ളതും സുഖപ്രദമായ ഇടം നല്‍കുന്നതുമായിരിക്കണം.

നിര്‍ജ്ജലീകരണം ഏകാഗ്രതയേയും വൈജ്ഞാനിക പ്രവര്‍ത്തനത്തേയും തടസ്സപ്പെടുത്തും. കുട്ടികള്‍ ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 20 മിനിറ്റ് ഇടവേളയ്ക്ക് ശേഷം വെള്ളം കുടിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഇത് ശരീരത്തിന് മയക്കം വരുന്നില്ലെന്ന് ഉറപ്പാക്കുകയും അവര്‍ക്ക് ഊര്‍ജസ്വലത നല്‍കുകയും ചെയ്യുന്നു. പഞ്ചസാര നിറച്ച പാനീയങ്ങള്‍ പരിമിതപ്പെടുത്തി ശുദ്ധമായ വെള്ളം കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുക.

എല്ലാ ദിവസവും കൃത്യമായ മണിക്കൂറില്‍ ഒരു പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നത് ഒടുവില്‍ ശീലമായി മാറുന്നു. അതിനാല്‍, ഒരു കുട്ടി എല്ലാ ദിവസവും കൃത്യമായ സമയത്ത് പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കളിക്കാനുള്ള സമയത്ത് പഠിക്കാനിരുന്നാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. എന്നാല്‍, പഠിക്കാനുള്ള സമയമാണിതെന്ന ബോധമുണ്ടായാല്‍ മനസ്സ് പഠിക്കാന്‍ തയ്യാറാകും.