മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കി ജനങ്ങളുടെ പ്രിയങ്കരിയായ കലക്ടര്‍ മേഘശ്രീക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി, സസ്‌പെന്‍ഷന് നീക്കം
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തിലായ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ശ്രദ്ധേയയാ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വര്‍ഷാവസനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സര്‍ക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്നാണ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീയുടെ വിശദീകരണം.
കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തിലായ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ശ്രദ്ധേയയാ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫണ്ട് വിതരണത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായിരിക്കെ എം.ജി രാജമാണിക്യം നോട്ടീസ് അയച്ചിരുന്നു.
ഏപ്രില്‍ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ.ബിജുവും ജൂണ്‍ 2ന് എം.ജി രാജമാണിക്യവും നോട്ടീസ് അയച്ചു. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക അന്തിമം ആക്കുന്നതില്‍ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി കൊണ്ട് ഈമാസം 2 ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അയച്ച കത്തില്‍ ഗുരതരമായ പരാമര്‍ശങ്ങളാണുളളത്.
വര്‍ഷാവസനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സര്‍ക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്നാണ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീയുടെ വിശദീകരണം.
ഉപജീവന സഹായത്തിനായി അനുവദിച്ച 6 കോടി രൂപയില്‍ 3.19 കോടി രൂപ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവിലേക്കുളളതായിരുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഈ തുക കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയാതെ വന്നതോടെ പണം ലാപ്‌സായി.
വയനാട് ദുരന്തം നടന്ന ആദ്യദിവസംതൊട്ട് ഇന്നുവരെ കലക്ടര്‍ മേഘശ്രീ ജനങ്ങളുടെ ഒപ്പംനിന്ന് പുനരധിവാസത്തിന് നേതൃത്വം നല്‍കിയിരുന്നു. വയനാട് ടൗണ്‍ഷിപ്പ്, റെസ്‌ക്യൂ ഓപ്പറേഷനുകള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ മാനേജ്‌മെന്റ്, ബാധിതരുടെ പുനരധിവാസം, സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള സ്വയംപര്യാപ്ത പദ്ധതികള്‍ ഒന്നും ഒഴിവാക്കാതെ അവര്‍ ജനങ്ങളുടെ പ്രിയങ്കരിയായി മാറി.
ജനങ്ങള്‍ക്ക് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഐഎഎസ് ഓഫീസറെ വേട്ടയാടുന്നത് കേരളത്തിന്റെ ഭരണസംവിധാനത്തിന് തന്നെ അപമാനമാണ്.