ദിവ്യ അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഷാഫി സംഘമോ? ശബരീനാഥിനെ ഒതുക്കാനായി ഭാര്യയെ തെറിവിളിപ്പിക്കുന്നോ? യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷം

സിപിഎം നേതാവ് കെകെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ ഐഎഎസ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ്. കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരാണ് അസഭ്യവുമായി സജീവമായത്.

 

സൈബറാക്രണം കടുക്കുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപിക്കുന്നവരുമുണ്ട്. ശബരീനാഥിന്റെ ഭാര്യയായതിനാലാണ് ദിവ്യയെ ഒരുസംഘം ലക്ഷ്യമാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാവ് വികെ സനോജ് പറഞ്ഞു.

കൊച്ചി: സിപിഎം നേതാവ് കെകെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ ഐഎഎസ്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ്. കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരാണ് അസഭ്യവുമായി സജീവമായത്.

സൈബറാക്രണം കടുക്കുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപിക്കുന്നവരുമുണ്ട്. ശബരീനാഥിന്റെ ഭാര്യയായതിനാലാണ് ദിവ്യയെ ഒരുസംഘം ലക്ഷ്യമാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാവ് വികെ സനോജ് പറഞ്ഞു. ഷാഫി മാങ്കൂട്ടം ടീം നടത്തുന്ന നീക്കമാണ് ഇതിന് പിന്നില്‍. ഭരണരംഗത്ത്  പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകള്‍. അതിലൊരാള്‍ തന്റെ ദൗത്യത്തില്‍ നിന്ന് മാറി മറ്റൊരു ചുമതലയിലേയ്ക്ക് പോകുന്നു. അയാളുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളതെന്നും സനോജ് ചോദിക്കുന്നു.

വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഭരണരംഗത്ത്  പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകള്‍. അതിലൊരാള്‍ തന്റെ ദൗത്യത്തില്‍ നിന്ന് മാറി മറ്റൊരു ചുമതലയിലേയ്ക്ക് പോകുന്നു. അയാളില്‍ താന്‍ കണ്ടറിഞ്ഞ  പ്രൊഫഷണലിസത്തേയും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ച് മറ്റേയാള്‍ രണ്ട് നല്ല വാക്ക് പറയുന്നു.

ഓര്‍ക്കണം, എക്സിക്യുട്ടീവിന്റെ ഭാഗമായി കെ.കെ.ആര്‍. ഇന്നലെ വരെ ചെയ്ത പ്രവര്‍ത്തനത്തെ മാത്രമാണ് ആ ഐ.എ.എസ്. ഓഫീസര്‍ അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അല്ല.

സ്വാഭാവികമായും ആ അര്‍ത്ഥത്തില്‍ കാണേണ്ട ഒന്നാണത് ദിവ്യയുടെ പോസ്റ്റ്. എന്നാല്‍ ഈയൊരു അഭിനന്ദനത്തിന്റെ പേരില്‍ ദിവ്യ എസ് അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കൂട്ട ആക്രമണം നേരിടുകയാണ്. യൂത്ത് കോണ്‍ഗ്രസ് വ്യാജ അദ്ധ്യക്ഷന്‍ മുതല്‍ മുഖമുള്ളവരും മുഖമില്ലാത്തവരുമായ സകല കുഞ്ഞച്ചന്‍മാരും ഈ ആള്‍ക്കൂട്ടത്തിലുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയോ കുറിച്ച് നല്ല വാക്ക് പറയാന്‍ പാടില്ലല്ലോ!

കെ.കെ. രാഗേഷ് സി. പി. ഐ. (എം) നേതാവാണ്. പോരാത്തതിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളുമാണ്. അസഹിഷ്ണുതയ്ക്ക് ഇനി വേറെ കാരണം വേണോ?  
ഇത് കിട്ടിയ അവസരമായി കണ്ട്
ശബരിനാഥിനെ കൂടി ലക്ഷ്യം വച്ച് ഷാഫി മാങ്കൂട്ടം ടീം നടത്തുന്ന
നീക്കം കൂടിയാണ് ഇതെന്ന് ആര്‍ക്കാണ് മനസിലാവാത്തത്.
ദിവ്യ എസ് അയ്യര്‍ക്കെതിരെനടക്കുന്ന ഹീന പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.