ലണ്ടനില്‍ നിന്നും ഐപിഎല്‍ കളിക്കാനായി വരും, ലണ്ടനിലേക്ക് തന്നെ തിരിച്ചുപോകും, കോഹ്ലി വിദേശതാരമെന്ന് ആരാധകര്‍, മറുപടിയുമായി ഇന്ത്യന്‍ ബാറ്റര്‍

വിരാട് കോഹ്ലി ഐപിഎല്‍ 2026 ലേക്ക് തിരിച്ചെത്തിയത് ശക്തമായ പ്രകടനത്തോടെയാണ്.

 

ചില ട്രോളുകള്‍ കോഹ്ലിയെ ഓവര്‍സീസ് പ്ലേയര്‍ ആയി കളിയാക്കി. ആര്‍സിബിയില്‍ അഞ്ച് ഓവര്‍സീസ് പ്ലേയര്‍മാര്‍ ഉണ്ടെന്ന തരത്തിലുള്ള ജോക്കുകള്‍ പോലും പറഞ്ഞു.

ന്യൂഡല്‍ഹി: വിരാട് കോഹ്ലി ഐപിഎല്‍ 2026 ലേക്ക് തിരിച്ചെത്തിയത് ശക്തമായ പ്രകടനത്തോടെയാണ്. ഒരു വര്‍ഷത്തിനുശേഷം ടി20 കളിച്ചിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി)വിന്റെ സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മാച്ച് വിന്നിങ് പ്രകടനം നടത്തി.

ഇത്തവണ ഇന്ത്യയിലെ ക്രിക്കറ്റ് ലൈംലൈറ്റില്‍ നിന്ന് അകന്ന് കോഹ്ലി ലണ്ടനില്‍ നിന്നാണ് തയ്യാറെടുപ്പ് നടത്തിയത്. ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയ്ക്ക് ശേഷം അദ്ദേഹം ബ്രേക്ക് എടുത്ത് ലണ്ടനിലേക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചിലരെ പ്രകോപിപ്പിച്ചു.

ചില ട്രോളുകള്‍ കോഹ്ലിയെ ഓവര്‍സീസ് പ്ലേയര്‍ ആയി കളിയാക്കി. ആര്‍സിബിയില്‍ അഞ്ച് ഓവര്‍സീസ് പ്ലേയര്‍മാര്‍ ഉണ്ടെന്ന തരത്തിലുള്ള ജോക്കുകള്‍ പോലും പറഞ്ഞു.

അതേസമയം, ഡാനിഷ് സൈറ്റ് അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, കോഹ്ലി ചിരിയോടെ മറുപടി നല്‍കി. എനിക്കറിയില്ല, എന്തിനാണ് എന്നോട് ചോദിക്കുന്നത്? ഓവര്‍സീസ് പ്ലേയര്‍മാരോട് ചോദിക്ക്. ഞാന്‍ ഓവര്‍സീസ് പ്ലേയറല്ലല്ലോ? ഞാന്‍ ഓവര്‍സീസ് പ്ലേയറാണോ? എന്നായിരുന്നു കോഹ്ലിയുടെ മറുപടി.

ലണ്ടനില്‍ തങ്ങിയതിന് ട്രോള്‍ ചെയ്തവരോട് വിരാട് കോഹ്ലി ഒരു ചിരിയോടെയുള്ള മറുപടിയിലൂടെ തന്നെ മറികടന്നു. ഫീല്‍ഡില്‍ ബാറ്റ് സംസാരിക്കട്ടെ എന്ന മട്ടിലാണ് അദ്ദേഹം ഇപ്പോള്‍. ലണ്ടനില്‍ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് കോഹ്ലി. ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതോടെ കോഹ്ലിയും കുടുംബവും പൂര്‍ണമായും ലണ്ടനിലേക്ക് താമസം മറിയേക്കും. നിലവില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമാണ് താരം ലണ്ടനില്‍നിന്നും എത്തുന്നത്.