മെസ്സിയെ കാണേണ്ട, അവസരം നിരസിച്ച് കോഹ്ലിയും ഭാര്യയും ആള്‍ദൈവത്തിന് മുന്നില്‍
ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്ലിയും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ലണ്ടനില്‍ താമസിക്കുന്ന കോഹ്ലി മെസ്സിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച്ച ആള്‍ദൈവത്തെ കാണാനെത്തി.
കായികലോകത്തെ രണ്ട് ഏറ്റവും വലിയ ആഗോള ഇതിഹാസങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍, കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയോടൊപ്പം വൃന്ദാവനിലേക്ക് ആത്മീയ യാത്രയാണ് തെരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്ലിയും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ലണ്ടനില്‍ താമസിക്കുന്ന കോഹ്ലി മെസ്സിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് ആള്‍ദൈവത്തെ കാണാനെത്തി.
കായികലോകത്തെ രണ്ട് ആഗോള ഇതിഹാസങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍, കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയോടൊപ്പം വൃന്ദാവനിലേക്ക് ആത്മീയ യാത്രയാണ് തെരഞ്ഞെടുത്തത്.
വൃന്ദാവനിലെ ശ്രീ ഹിത് രാധാ കേലി കുഞ്ജ് ആശ്രമത്തില്‍ പ്രേമാനന്ദ് ജി മഹാരാജിനെ ഇരുവരും സന്ദര്‍ശിച്ചു. വരാഹ ഘാട്ടിലുള്ള ആശ്രമത്തില്‍ അവര്‍ ആത്മീയ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. സന്ദര്‍ശനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് കോഹ്ലിയും അനുഷ്‌കയും വൃന്ദാവനിലേക്ക് സന്ദര്‍ശനം നടത്തുന്നത്. യുകെയില്‍ താമസമാക്കിയ ഇരുവരും അവിടെനിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ വൃന്ദാവന്‍ സന്ദര്‍ശിക്കാറുണ്ട്.
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയത് ലോകശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീന താരം കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആരാധകരെയും പ്രമുഖ കായിക സാംസ്‌കാരിക വ്യക്തികളെയും കണ്ടുമുട്ടി. മുംബൈയിലെ വാംഖേഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മെസ്സി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയും മെസ്സിയെ കാണാനെത്തിയിരുന്നു. എന്നാല്‍, കോഹ്ലി മെസ്സി കൂടിക്കാഴ്ചയുണ്ടാകാത്തത് ആരാധകരെ നിരാശപ്പെടുത്തി.
ഔദ്യോഗിക ടൂര്‍ അവസാനിച്ച ശേഷവും യാത്ര മുടങ്ങിയതിനാല്‍ മെസ്സിക്ക് ഇന്ത്യയില്‍ തങ്ങേണ്ടിവന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഇളയ മകനുമായ അനന്ത് അംബാനിയുടെ ക്ഷണം സ്വീകരിച്ച് ജാംനഗറിലെ വന്താര മൃഗരക്ഷാ കേന്ദ്രം മെസ്സി സന്ദര്‍ശിച്ചു.