ലോകത്തെ ഏറ്റവും മികച്ച ചില വിസ്കി ബ്രാന്‍ഡുകള്‍ ഇതാ, നിങ്ങള്‍ ഇവയില്‍ ഏതെങ്കിലും കഴിച്ചിട്ടുണ്ടോ?
ലോകത്തിലെ ഏറ്റവും മികച്ച വിസ്കികളുടെ നിര്‍മ്മാതാക്കളായി ഇന്ത്യയിലെ ഡിസ്റ്റിലറുകള്‍ ഉയര്‍ന്നുവരുന്നതോടെ സിംഗിള്‍ മാള്‍ട്ട് ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ആഗോളതലത്തിലെ വമ്പന്‍ ബ്രാന്‍ഡുകളായ ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് വാറ്റുന്ന ഗ്ലെന്‍ലിവെറ്റ്, ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്‌കര്‍ എന്നിവ പോലും നമ്മുടെ പ്രാദേശിക എതിരാളികളായ ഇന്ദ്രി, അമൃത്, രാംപൂര്‍ എന്നീ ബ്രാന്‍ഡുകളുമായി മത്സരിക്കുന്നു.
ഇന്ത്യയിലെ വിസ്‌കി പ്രേമികള്‍ ലോകത്തെ പുതിയ സിംഗിള്‍ മാള്‍ട്ടുകള്‍ കണ്ടെത്തുന്ന തിരക്കിലാണ്. വിസ്‌കികളുടെ ലോകത്ത്, ഓരോ സിപ്പിനും ഒരു കഥ പറയാനുണ്ട്. വിഖ്യാത ആല്‍ക്കോ ബെവ് പ്ലാറ്റ്ഫോമായ വൈന്‍ പെയര്‍ 2024 ല്‍ കുടിക്കാന്‍ പറ്റിയ ഏറ്റവും മികച്ച വിസ്‌കികളുടെ ഒരു പട്ടിക അടുത്തിടെ പുറത്തിറക്കി. പട്ടികയില്‍ ബര്‍ബണ്‍, റൈ വിസ്‌കി, സിംഗിള്‍ മാള്‍ട്ട്, ബ്ലെന്‍ഡഡ് മാള്‍ട്ട്, ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
വൈല്‍ഡര്‍നെസ് ട്രയല്‍ സ്‌മോള്‍ ബാച്ച് ഹൈ റൈ ബര്‍ബണ്‍
പാരമ്പര്യവും സുഗന്ധവ്യഞ്ജനങ്ങളും സമന്വയിപ്പിക്കുന്ന ആകര്‍ഷകമായ വിസ്‌കിയാണിത്. വിശേഷ അവസരങ്ങള്‍ കുടിക്കാനും കോക്ടെയിലുകളില്‍ മിക്‌സ് ചെയ്യാനും മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമ്പന്നമായ ബര്‍ബണ്‍ പൈതൃകത്തിന് പേരുകേട്ട പ്രദേശമായ കെന്റക്കിയുടെ ഹൃദയഭാഗത്താണ് വൈല്‍ഡര്‍നെസ് ട്രയല്‍ ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത്. ഗുണമേന്മയ്ക്കും പുതുമയ്ക്കുമുള്ള അവരുടെ പ്രതിബദ്ധത പേരുകേട്ടതാണ്. ശരാശരി 57 ഡോളറാണ് ഇതിന്റെ വില.
ജാക്ക് ഡാനിയേലിന്റെ ബോണ്ടഡ് റൈ
ജാക്ക് ഡാനിയല്‍സ്, ജനങ്ങള്‍ക്കിടയില്‍ പേരുകേട്ട ഒരു ബ്രാന്‍ഡാണ്. അതിന്റെ പുതിയ ബോട്ടില്‍-ഇന്‍-ബോണ്ട് റൈ വിസ്‌കി അതിഗംഭീരമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 38 ഡോളറാണ് ശരാശരി വില.
ഗ്ലെന്‍ഗ്ലാസൗ സാന്‍ഡെന്റ് ഹൈലാന്‍ഡ് സിംഗിള്‍ മാള്‍ട്ട്
ശരാശരി 70 ഡോളറാണ് ഇതിന്റെ വില. സ്‌കോച്ച് വിസ്‌കിയുടെ ലോകം നിങ്ങള്‍ക്ക് പരിചിതമാണെങ്കില്‍, അത് മദ്യത്തിന്റെ അളവിനേക്കാള്‍ കാലയളവിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത്തരമൊരു വിസ്‌കിയാണിത്.
മക്ലീന്റെ നോസ് ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി
ശരാശരി 37 ഡോളറാണ് ഇതിന്റെ വില. 1993 മുതല്‍ സമ്പന്നമായ ചരിത്രമുള്ള ഒരു സ്‌കോട്ടിഷ് സ്വതന്ത്ര ബോട്ടിലറായ അഡെല്‍ഫിയുടെ മിശ്രിതമായ സ്‌കോച്ച് വിസ്‌കിയാണ് മക്ലീന്‍സ് നോസ്.
ഇന്ദ്രി സിംഗിള്‍ മാള്‍ട്ട് ഇന്ത്യന്‍ വിസ്‌കി
ഹൗസ് ഓഫ് പിക്കാഡിലി ഡിസ്റ്റിലറീസിന്റെ പ്രശസ്തമായ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണിത്. 60 ഡോളറോളം വിലയുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള വിസ്‌കി പ്രേമികള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് ബ്രാന്‍ഡുകളിലൊന്നായി ഇന്ദ്രി അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ്.