വൈസ് പ്രസിഡൻ്റ് രാജി കത്ത് നൽകിയത് വാസ്തവം, വികസന മുരടിപ്പും കെടുകാര്യസ്ഥതയും ഭരണം പ്രതിസന്ധിയിലാക്കി ; തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നിട്ട് ഒരു വർഷത്തോടടുക്കുമ്പോഴും എടുത്തുപറയാൻ തക്കതായ യാതൊരു വികസന പദ്ധതിയും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് മെമ്പർമാർ തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൂടാതെ ഭരണ സമിതിയിലെ യു.ഡിഎഫ് അംഗങ്ങൾ തമ്മിൽ സ്വരചേർച്ചയില്ലാത്തതും ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ പ്രസിഡൻ്റിൻ്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡൻ്റ് രാജി കത്ത് നൽകുന്ന സ്ഥിതി ഉണ്ടായി. പിന്നീട് ഇത് വാർത്തയായപ്പോൾ വൈസ് പ്രസിഡൻ്റ് നിഷേധ കുറിപ്പുമായി രംഗത്ത് വന്നു. എന്നാൽ രാജി കത്ത് സ്വന്തം ലെറ്റർ പാഡിൽ എഴുതി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് നൽകുകയും അവധിയിലായിരുന്ന സെക്രട്ടറിക്ക് അയച്ചു നൽകുകയും ചെയ്തു.
തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നിട്ട് ഒരു വർഷത്തോടടുക്കുമ്പോഴും എടുത്തുപറയാൻ തക്കതായ യാതൊരു വികസന പദ്ധതിയും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് മെമ്പർമാർ തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നടപ്പു സാമ്പത്തിക വർഷം ആരംഭിച്ച് ഏഴ് മാസത്തോളമായിട്ടും പദ്ധതികൾക്ക് പൂർണ്ണമായി അംഗീകാരം വാങ്ങിഎടുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ചട്ടവിരുദ്ധമായി തയ്യാറാക്കിയതിനെ തുടർന്ന് പദ്ധതിയുടെ അംഗീകാരം ഡി.പി.സി. തടഞ്ഞുവെച്ചിരിക്കുകയാണ്. ഭരണസമിതി യോഗങ്ങളിൽ ക്രമവിരുദ്ധമായ നടപടികൾ ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലക്കെടുക്കാൻ ഭരണനേതൃത്വം തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളെയും ഒരുപോലെ കണ്ട് വികസന ഫണ്ട് വിതരണം ചെയ്യുന്നതിന് പകരം പ്രതിപക്ഷ മെമ്പർമാരുടെ ഡിവിഷനുകളോട് വിവേചനമാണ് കാണിക്കുന്നത്. ഭരണസമിതി യോഗങ്ങൾ ജനാധിപത്യരീതിയിൽ നടത്തുന്നതിന് പകരം ഏകാധിപത്യ ശൈലിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. പഞ്ചായത്തിന്റെ പരിപാടികൾ എല്ലാ മെമ്പർമാരെയും മുൻകൂട്ടി അറിയിക്കുന്നതിനുള്ള മാന്യതപോലും കാട്ടുന്നില്ലെന്നും, യാതൊരു ക്രമീകരണവുമില്ലാതെ തോന്നിയതുപോലെ പരിപാടികൾ സംഘടിപ്പിക്കുന്നത് പങ്കെടുക്കുന്നവരിൽ നിന്നുതന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ ഭരണ സമിതിയിലെ യു.ഡിഎഫ് അംഗങ്ങൾ തമ്മിൽ സ്വരചേർച്ചയില്ലാത്തതും ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ പ്രസിഡൻ്റിൻ്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡൻ്റ് രാജി കത്ത് നൽകുന്ന സ്ഥിതി ഉണ്ടായി. പിന്നീട് ഇത് വാർത്തയായപ്പോൾ വൈസ് പ്രസിഡൻ്റ് നിഷേധ കുറിപ്പുമായി രംഗത്ത് വന്നു. എന്നാൽ രാജി കത്ത് സ്വന്തം ലെറ്റർ പാഡിൽ എഴുതി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് നൽകുകയും അവധിയിലായിരുന്ന സെക്രട്ടറിക്ക് അയച്ചു നൽകുകയും ചെയ്തു.
തൻ്റെ ബോർഡും എടുത്താണ് വൈസ് പ്രസിഡൻ്റ് പോയത്. എന്നാൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തുടർനടപടി ഇല്ലാത്തത് കണ്ട് അന്വേഷിച്ചപ്പോൾ ശരിയായ ഫോർമാറ്റിൽ അല്ല രാജി കത്ത് നൽകിയത് എന്നും ശരിയായ ഫോർമാറ്റ് വൈസ് പ്രസിഡൻ്റ് വാങ്ങി പോയിട്ടുണ്ട് എന്നുമാണ് മറുപടി കിട്ടിയിരുന്നത്. രാജി വാർത്ത ശരിയല്ല എന്ന വൈസ് പ്രസിഡൻ്റ് നൽകിയ വിശദീകരണം പിന്നീട് നടന്ന ഇടപെടലിൻ്റെ ഭാഗമാണ് എന്നാണ് കരുതുന്നത്. വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പോലും യു.ഡി എഫ് അംഗങ്ങളും സ്ഥിരം സമിതി അധ്യക്ഷൻമാരും പങ്കെടുക്കാതെ മാറി നിൽക്കുകയാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് മുൻകാലങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
പരിചയക്കുറവ് കൊണ്ട് സംഭവിച്ചേക്കാവുന്ന ന്യൂനതകൾ ചൂണ്ടിക്കാണിച്ചാൽ പോലും അധിഷേപിക്കുന്ന നിലപാടാണ് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജനാധിപത്യപരമായും സുതാര്യമായും ഭരണസമിതി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ്. മെമ്പർമാർ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 27 ന് രാവിലെ 9.30ന് ബഹുജന മാർച്ച് സംഘടിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്യുമെന്നും എൽ.ഡി.എഫ് മെമ്പർമാർ തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.കെ കുഞ്ഞിരാമൻ, പി. പ്രേമലത, പി. ശ്രീമതി, പി. മാധവൻ, പി. ഷൈനി എന്നിവർ പങ്കെടുത്തു.