സി പി എമ്മിന് തിരിച്ചടിയായ ധനരാജ് വധക്കേസിലെ വിധി : ഇടതുഭരണത്തിൽ നിയോഗിച്ച പ്രൊസിക്യൂഷൻ വീഴ്ച്ച പാർട്ടി അണികൾക്കിടെയിൽ ചർച്ചയാകുന്നു

സി.പി.എം അണികളും നേത്യ ത്വവും ഏറെ വൈകാരികമായി കാണുകയും പ്രതികരിക്കുകയും ചെയ്‌ത രാമന്തളി കുന്നരുവിലെ സി.വിധനരാജ് വധക്കേ സിലെ ഭൂരിഭാഗം പ്രതികളെയും കോടതി വെറുതെവിട്ടത് പയ്യന്നൂരിലെ സി.പി.എമ്മിൽ പുതിയ ചർച്ചക്ക് വഴിവെക്കും.

 

തളിപ്പറമ്പ: സി.പി.എം അണികളും നേത്യ ത്വവും ഏറെ വൈകാരികമായി കാണുകയും പ്രതികരിക്കുകയും ചെയ്‌ത രാമന്തളി കുന്നരുവിലെ സി.വിധനരാജ് വധക്കേ സിലെ ഭൂരിഭാഗം പ്രതികളെയും കോടതി വെറുതെവിട്ടത് പയ്യന്നൂരിലെ സി.പി.എമ്മിൽ പുതിയ ചർച്ചക്ക് വഴിവെക്കും. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന രാമ ന്തളി കുന്നരു കാരന്താട്ടെ സി.വിധനരാജ് പാർട്ടി അണികൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു പയ്യന്നൂരിലെയും പരി സര പ്രദേശങ്ങളിലെയും സി.പി.എം യുവതി-യുവാക്കൾക്ക്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂ റുകൾക്കകം ബി.എം.എസ് പ്രവർത്തകനായ രാമചന്ദ്രനെ വീട്ടിൽ കയറി വെട്ടിക്കൊന്നതും ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ബിജുവിനെ ബോംബെറിഞ്ഞും വെട്ടിയും കൊന്നതും ഇതിന്റെയൊക്കെ നേർ സാക്ഷ്യങ്ങളാണ്.

നവമാധ്യമങ്ങളിൽ ടി.പി. ചന്ദ്രശേഖ രൻ വധത്തെ യു.ഡി.എഫുകാരായ സൈബർ പോരാളികൾ എങ്ങനെയാണോ കണ്ടത് അതിലുംമേലെയാണ് സി.പി.എം സൈബർ പോരാളികൾ ധനരാജ് വധത്തെയും തുടർ സംഭവങ്ങളെയും കണ്ടത്. വർഷ ങ്ങൾക്കുശേഷം ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം പയ്യന്നൂർ പാർട്ടിയെ പിടിച്ചുലച്ചു. മുൻ ഏരിയ സെകട്ടറി കൂടിയായ വി. കുഞ്ഞിക ഷ്‌ണൻ്റെ വെളിപ്പെടുത്തൽ പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാക്കി. സംസ്ഥാനത്തെ സി.പി.എം ഉരുക്ക് കോട്ടയായ പയ്യന്നൂരിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനനെ പരാജയ പ്പെടുത്തി വി. കുഞ്ഞികൃഷ്‌ണൻ എം.എൽ.എയായി ഇതിനിടയിലാണ് ധനരാജ് വധക്കേസിൽ തിരിച്ചടി ഉണ്ടാകുന്നത് 20 പ്രതികളിൽ 16 പേരെയും കോടതി വെറുതെ വിടുമ്പോൾ സി. പി.എമ്മിന് പാർട്ടി അണികളുടെ ചോദ്യത്തിന് ഉത്തരം പറയാൻ വിയർക്കേണ്ടിവരും. പിണ റായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന കൊലപാതകാ അന്നത്തെ പോലീസ് കൈകാര്യം ചെയ്‌ത രീതിയാണ് പ്രതികളെ വിട്ടയക്കാൻ കാരണമായതെന്ന് വിധിന്യായത്തിൽ തെളിഞ്ഞു കാണുന്നത്.

ധനരാജി നെവെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 10 വർഷം കഴിഞ്ഞുള്ള വിധിയിൽ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി വിധിച്ചത് പ്രൊസിക്യൂഷനും തിരിച്ചടിയായി മാറിയിട്ടുണ്ട്. സി.പി എം ഭരിക്കുന്ന കാലയളവിൽ നിയോഗിച്ച പ്രൊസിക്യൂഷന് സാക്ഷികളെ അവതരിപ്പിക്കുന്നതിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് പാർട്ടി അണികളിൽ നിന്നു തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.

കേസിലെനാല് മുതല്‍ 20 വരെയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടതോടെ കൂടുതൽ പ്രതികൾ കുറ്റവിമുക്തരായി. ഷുക്കൂർ വധക്കേസിൽ ഏഴു പേർ ശിക്ഷിക്കപ്പെടുകയും 18 പേർ കുറ്റവിമുക്തരാവുകയും ചെയ്തിരുന്നു. ഷുക്കൂർ വധക്കേസിൽ നേതാക്കളെ വെറുതെ വിട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച സിപിഎം നേതൃത്വത്തിന് ധനരാജ് വധക്കേസ് വിധിയിൽ തല കുനിക്കേണ്ട സാഹചര്യമുണ്ടായി.

ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികള്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂ വെന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മൂന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും വിചാരണക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം തള്ളുന്നുവെന്ന് കോടതി പരാമർശിച്ചു.

പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കന്‍ പൊലീസിന് കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. സിപിഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍ 2016 ജൂലൈ 11നാണ് രാത്രി 9.45 ന്പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ വീട്ടിലേക്ക് പോകവേ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറക് വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിയിൽ വഴിത്തിരിവായത് ഒന്നാംസാക്ഷി പി വി പ്രജീഷിൻ് മൊഴിയാണെന്ന് അവകാശപ്പെടുമ്പോഴും ഇതു കോടതിയിൽ വിശ്വസീനിയ മായ രീതിയിൽ അവതരിപ്പിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിന്റെ വിചാരണയിൽ പരാതിക്കാരനും ഒന്നാംസാക്ഷിയുമായ പി വി പ്രജീഷ് നൽകിയ മൊഴിയാണ് കേസിലെ ഒന്നുമുതൽ മൂന്ന് പ്രതികളെ തിരിച്ചറിയാൻ സഹായകരമായത്.

കുന്നരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പി വി പ്രജീഷ് പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നൽകിയിരുന്നത്. 2016 ജൂലൈ 11ന് സംഭവദിവസം രാത്രി 9.45ന് സിപി എം കുന്നരു ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു പ്രജീഷ്. സി.വിധനരാജിന്റെ വീടിന് സമീപം എത്തിയപ്പോൾ ഉച്ചത്തിലുള്ള നിലവിളി കേട്ടു. സംഭവമറിയാൻ ധനരാജിന്റെ വീടിന് അടുത്തേക്ക് പോയി. അവിടെവച്ച് തനിക്ക് പരിചയമുള്ള ആർഎസ്എസ് ബിജെപി പ്രവർത്തകരായ ബിജു, രാജേഷ്, പ്രജിത്ത് ലാൽ, എം വിപിൻ, ബിജു ആലക്കാട്, രാജേഷ് കാരയിൽ, കണ്ടാലറിയാവുന്ന മൂന്നുപേരും മഴു, വടിവാൾ എന്നിവയുമായി വീട്ടുമുറ്റത്ത് നിൽക്കുന്നത്കണ്ട പ്രജീഷ് തൊട്ടടുത്ത പറമ്പിലേക്ക് ഓടിപ്പോയി.

കുറച്ചുകഴിഞ്ഞ് അവരെല്ലാവരും പാറേക്കാവ് ക്ഷേത്ര ഭാഗത്തേക്ക്പോയി. ഉടൻ ധനരാജിന്റെ വീട്ടിലേക്ക് പോയപ്പോൾ അദ്ദേഹത്തിൻ്റെ ബൈക്ക് വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായും അമ്മ വീടിന്റെ പിറകുവശത്തുനിന്ന് കരയുന്നതായും കണ്ടു. നോക്കിയപ്പോൾ ധനരാജ് തൊട്ടടുത്ത ഷെഡിന് സമീപത്തുള്ള തെങ്ങിൻചുവട്ടിൽ വെട്ടേറ്റ്
രക്തത്തിൽ കുളിച്ചുകിടക്കുന്നതായും കണ്ടു.

ധനരാജിന്റെ ഇരുകാലുകൾക്കും നെഞ്ചിനും കൈക്കും വെട്ടേറ്റിരുന്നു. ബഹളംകേട്ട് ഓടിവന്ന അയൽവാസികൾ ചേർന്ന് തൊട്ടടുത്തവീട്ടിലുള്ള കാറിൽ കയറ്റി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചെന്നും പ്രജീഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രാഷ്ട്രീയ വിരോധത്താൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ധനരാജിനെ ഇല്ലാതാക്കിയതെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അദ്ദേഹം ധരിച്ച വസ്ത്രങ്ങളും കേസിലെ പ്രധാന പ്രതികളേയും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

വിധിപരാമർശത്തിൽ സിപി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രജീഷിന്റെ മൊഴിയിലെ വിശ്വാസതയെക്കുറിച്ച് കോടതിയിൽ എതിർഭാഗം അഭിഭാഷകൻ എതിർത്തിരുന്നു എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച 37 വെട്ട് ആസൂത്രിത കൊലപാതക ത്തിനുള്ള തെളിവാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ,

പ്രോസിക്യൂട്ടർ യു രമേശൻ, അഡ്വ. ടി വി വിനീഷ് എന്നിവർ ഹാജരായി. ധനരാജിൻ്റെ ഭാര്യ സജിനി, സിപിഐ എം നേതാക്കളായ എ എൻ ഷംസീർ, ടി ഐ മധുസൂദനൻ, സി പത്മനാഭൻ, സി എം കൃഷ്‌ണൻ, കെ കെ സന്തോഷ്, സി സത്യപാലൻ തുടങ്ങിയ നേതാക്കളും വിധികേൾക്കാനെത്തി. ഡിവൈഎസ്‌പി ടി പി സുമേഷ്, ഡിവൈഎസ്‌പി അനിൽകുമാർ, സിഐമാരായ കെ പി ശ്രീഹരി, ഉമേശൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോടതി പരിസരത്ത് എത്തിയിരുന്നു. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ ആവശ്യപെട്ടു ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികള്‍ മൂന്ന് പേര്‍ കുറ്റക്കാരാണ് കണ്ടെത്തി. ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞുവെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകണം. ക്രൂരമായ കൊലപാതകമായിരുന്നു അന്ന് നടന്നത്. വീട്ടിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നുംഅദ്ദേഹം കണ്ണൂരിൻ പറഞ്ഞു.

സെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകള്‍ വിവരിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകന്‍ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായത്. ഇറച്ചിവെട്ടുന്ന കടയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല.

കൊല്ലാന്‍ ഒരു വെട്ട് മതിയല്ലോ. മോഷണമോ, പിടിച്ചുപറിയോ അല്ല. കണ്ണൂരിന്റെ ഭൂമിയിലാണ് കൊലപാതകം നടന്ന തെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ, ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ തര്‍ക്കവുമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ഉണ്ടാകില്ല. എന്നാല്‍, ശിക്ഷയില്‍ മറ്റ് ദാക്ഷിണ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നുംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷ നവംബർ 25 ന് വിധിക്കും.