വീണാ ജോർജിൻ്റെനാടകം പൊളിഞ്ഞു : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെ. എസ് യു പ്രവർത്തകർ അക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു
മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൂർണമായും പൊളിയുന്നു . വീണയെ അക്രമിച്ചില്ലെന്ന് മാത്രമല്ല കരിങ്കൊടി പ്രതിഷേധത്തിനായെത്തിയ കെ എസ് യു പ്രവർത്തകർക്ക് മുൻ ആരോഗ്യ വകുപ്പ്മന്ത്രിയുടെ
കണ്ണൂർ: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെതിരെയുള്ള വധശ്രമക്കേസ് പൂർണമായും പൊളിയുന്നു . വീണയെ അക്രമിച്ചില്ലെന്ന് മാത്രമല്ല കരിങ്കൊടി പ്രതിഷേധത്തിനായെത്തിയ കെ എസ് യു പ്രവർത്തകർക്ക് മുൻ ആരോഗ്യ വകുപ്പ്മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘ തലവൻ യു.പ്രേമൻ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ ആരോഗ്യ വകുപ്പ് മന്ത്രിയെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന അസന്നിഗ്ദ്ധമായ റിപ്പോർട്ടാണ്പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. കെഎസ്യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ ചിലർ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമാണ് ഉണ്ടായത്. എന്നാൽ മന്ത്രിയെ അക്രമിച്ചെന്നു പറയുന്ന മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും എസ്ഐടി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എസ് ഐ ടി തലവൻ ഡിവൈഎസ്പി യു പ്രേമനാണ് റിപ്പോർട്ട് നൽകിയത്.
2026 ഫെബ്രുവരി 25 ന് വൈകിട്ട് 4 മണിക്ക്കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്മാന് അഭിലാഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ ഇയാൾ വെളിപ്പെടുത്തി. ഇതോടെ വീണ കുരുക്കിലാകുകയായിരുന്നു.
ഫെബ്രുവരി 25ന് വിവിധ പരിപാടികൾക്കായി കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്.
പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. സ്പീക്കർ ഷംസീർ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്യുക്കാരെ ടൊണ് പൊലീസ് റെയില്‍വെ പൊലീസിന് കൈമറി. രാത്രി എഫ്ഐആര്‍ ഇട്ടു. പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവമായിരുന്നു മുൻ മന്ത്രി വീണാ ജോർജിനെതിരെയുള്ള അക്രമം. എന്നാൽ തെരഞ്ഞെടുപ്പിൽ അതി ദയനീയമായി തോറ്റതോടെ മന്ത്രിക്ക് നേരെ എൽഡിഎഫ് സർക്കാർ ഉയർത്തിയ അക്രമ നാടകം പൊളിയുകയായിരുന്നു യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കണ്ണൂർ മണ്ഡലം എം എൽ എ ടി ഒ മോഹനൻ നൽകിയ നിവേദനത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.