വെറും നാലു മാസം കൊണ്ട് വിഡി സതീശന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു, മുഖ്യമന്ത്രിയാകാന്‍ പിന്തുണച്ചവരെല്ലാം രൂക്ഷ വിമര്‍ശനവുമായി രംഗത്ത്, മന്ത്രിമാരും നിരാശപ്പെടുത്തുന്നു
പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന്‍ കേവലം 4 മാസങ്ങള്‍കൊണ്ടുതന്നെ നിരാശപ്പെടുത്തുകയാണെന്ന് വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ മൂര്‍ച്ചയുള്ള പ്രസംഗങ്ങളും അഴിമതിക്കെതിരായ നിലപാടുകളും ജനങ്ങളെ ആകര്‍ഷിച്ചെങ്കില്‍ ഭരണത്തിലെത്തിയതുമുതല്‍ മുന്‍പ് പറഞ്ഞതിന് വിരുദ്ധമായ പ്രവര്‍ത്തിയാണ് സതീശന്റേതെന്നാണ് വിമര്‍ശനം.
തിരുവനന്തപുരം: പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന്‍ കേവലം 4 മാസങ്ങള്‍കൊണ്ടുതന്നെ നിരാശപ്പെടുത്തുകയാണെന്ന് വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ മൂര്‍ച്ചയുള്ള പ്രസംഗങ്ങളും അഴിമതിക്കെതിരായ നിലപാടുകളും ജനങ്ങളെ ആകര്‍ഷിച്ചെങ്കില്‍ ഭരണത്തിലെത്തിയതുമുതല്‍ മുന്‍പ് പറഞ്ഞതിന് വിരുദ്ധമായ പ്രവര്‍ത്തിയാണ് സതീശന്റേതെന്നാണ് വിമര്‍ശനം.
തുടര്‍ച്ചയായ യുടേണുകളും വിവാദങ്ങളും മുഖ്യമന്ത്രിയുടെ ഇമേജിനെ ദുര്‍ബലമാക്കുന്നു. മന്ത്രിമാരുടെ സൗജന്യ വിദേശയാത്രകളും സ്വകാര്യ വാഹന ഉപയോഗവും ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വിവാദവും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്‌പോണ്‍സര്‍ ആരാണെന്ന് വെളിപ്പെടുത്താതെ ആര് പണം ചെലവിട്ടാലെന്ത് എന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് വന്നത്. സുതാര്യതയില്ലാത്ത ഈ നിലപാട് പ്രതിപക്ഷത്തിനും സ്വന്തം പാര്‍ട്ടിക്കകത്തും കടുത്ത വിമര്‍ശനമുയര്‍ത്തി.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും വിവാദപരമായി മാറുന്നു. പലപ്പോഴും സത്യവിരുദ്ധമായ പരാമര്‍ശം നടത്തുന്നതിനാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് സതീശന്റെ നിലപാടുകള്‍.
ഒരു കാലത്ത് പ്രതിപക്ഷ നേതാവായി സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടി വാദിച്ച അതേ നേതാവ് ഇന്ന് സ്‌പോണ്‍സര്‍ഡ് യാത്രകളെ ന്യായീകരിക്കുന്നത് പലര്‍ക്കും അസഹനീയമായി തോന്നുന്നു.
ബിജെപി അനുകൂലമായി വ്യാഖ്യാനിക്കപ്പെടുന്ന ചില തീരുമാനങ്ങളും ചര്‍ച്ചയാകുന്നു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടുകളും, മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ എതിര്‍ക്കുകയും അതേ പദ്ധതി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ലൈഫ് ഭവന പദ്ധതിയും, പിഎംശ്രീയും ഏറ്റവുമൊടുവില്‍ ലേബര്‍ കോഡുമെല്ലാം മുഖ്യമന്ത്രിയുടെ ജനപ്രീതി ഇടിയാന്‍ കാരണമായി.
മുഖ്യമന്ത്രിയാകാന്‍ പിന്തുണച്ച പലരും ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്. ഭരണപരിചയമില്ലാത്ത നേതാവ് എന്ന വിമര്‍ശനം അധികാരമേറ്റയുടന്‍ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത് ശക്തമാകുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും നിരാശപ്പെടുത്തുകയാണ്.
നാലുമാസം കൊണ്ട് ഇത്രയും വേഗത്തില്‍ ജനപ്രീതി ഇടിയുന്നത് കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാത്ത തീരുമാനങ്ങളും, വിവാദങ്ങളോടുള്ള ന്യായീകരണ ശൈലിയും, യുടേണുകളും ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോള്‍ സ്വന്തം മുഖ്യമന്ത്രിയുടെ ജനപ്രീതി തന്നെയാണ്.