നേതൃത്വത്തെ അണികൾതിരുത്തണം: വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ചോർന്നു; ടി.ഐ മധു സൂദനൻ എം.എൽ.എയ്ക്കെതിരെ രൂക്ഷമായ വിമർശനം
പയ്യന്നൂരിൽ സിപിഎം നിയന്ത്ര ണത്തിലുള്ള പയ്യന്നൂർ കോ ഓപ്പറേറ്റി വ് റൂറൽ ബാങ്കിനുവേണ്ടി ഒരേക്കർ ഭൂ മി വാങ്ങിയത് മതിപ്പ് വിലയേക്കാൾ നാ ലിരട്ടി വിലയ്ക്കെന്ന് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിൽ വെളിപ്പെടുത്തൽ.
പയ്യന്നൂർ :പയ്യന്നൂരിൽ സിപിഎം നിയന്ത്ര ണത്തിലുള്ള പയ്യന്നൂർ കോ ഓപ്പറേറ്റി വ് റൂറൽ ബാങ്കിനുവേണ്ടി ഒരേക്കർ ഭൂ മി വാങ്ങിയത് മതിപ്പ് വിലയേക്കാൾ നാ ലിരട്ടി വിലയ്ക്കെന്ന് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിൽ വെളിപ്പെടുത്തൽ. അണികൾ നേതൃത്വത്തെ തിരുത്തട്ടെയെന്ന തൻ്റെ പുസ്തകത്തിൽ ചാനൽ അഭിമുഖത്തിൽ നടത്തിയതിനെക്കാൾ അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് വി. കുഞ്ഞികൃഷ്ണൻ നടത്തുന്നത്. 20 കോടിയോളം രൂപ ചെലവിട്ട് ഭൂമി വാങ്ങിയതിൽ വൻ ക്രമ ക്കേടുണ്ടെന്നാണ് ആരോപണം. ഈ ഇ ടപാടിൽ ടി.ഐ. മധുസൂദനൻ എംഎൽ എയ്ക്കും ഇടനിലക്കാർക്കും പങ്കുള്ളതാ യാണ് വി. കുഞ്ഞികൃഷ്‌ണൻ ആരോപിക്കുന്നത്.രണ്ട് ഉടമസ്ഥരിൽ നിന്നാണ് പയ്യന്നൂർ ടൗണിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമി ഭൂമി ബാങ്കിന് വേണ്ടി വാങ്ങിയത്. വെള്ളൂർ സ്വദേശിയായ പൂളക്കൂൽ സുധാകര നിൽ നിന്ന് 35 സെൻ്റ് സ്ഥലം വാങ്ങിയ ത് ഏഴേകാൽ കോടിയിലധികം രൂപയ് ക്കാണ്.
2018 മാർച്ചിലാണ് ഈ ഭൂമി ബാ ങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തത്. പി ന്നീട് ഡോ. റയാൻ പൈയിൽ നിന്നും കു . ടുംബത്തിൽ നിന്നും 2018 ജൂലൈയിൽ 68 സെന്റ് സ്ഥലം വാങ്ങിയത് 14 കോടിരൂപയ്ക്കാണ്. ഈ ഭൂമിയുടെ മുൻ അ വകാശികൾ 2011ലും 2015ലും വാങ്ങിയത് സെന്റിന് നാല് ലക്ഷത്തിന് താഴെയാ ണെന്ന് രേഖകളിൽ വ്യക്തമാണ്. ഈ സ്ഥലമാണ് സെൻ്റിന് 17 ലക്ഷത്തിനടു ത്ത് വിലയ്ക്ക് ബാങ്കിനായി വാങ്ങിയ ത്. സംഭവശേഷം ഇതിനടുത്ത് രജിസ് ട്രേഷൻ നടന്നത് അഞ്ച് ലക്ഷം രൂപയ് ക്കാണ്. ഈ ഇടപാടിൽ കമ്മിഷൻ വാങ്ങാനായി തിരിമറി നടന്നു വെന്നാണ് കുഞ്ഞികൃഷ്‌ണൻ ആരോപിക്കുന്നത്.
പയ്യന്നൂർ ടൗണിൽ ഭൂമിക്ക് ഇത്രയും വിലയുണ്ടെന്ന സിപിഎം നേത്യത്വത്തി ന്റെ വാദം അണികൾ പോലും വിശ്വാസ ത്തിലെടുക്കുന്നില്ല. തണ്ണീർത്തട നെൽ വയൽ സംരക്ഷണ നിയമപ്രകാരം നിർ മാണ പ്രവൃത്തി നടത്താൻ അനുവാദമി ല്ലാത്ത ഭൂമിയാണ് ബാങ്കിനായി വാങ്ങി യതെന്നും ഇതിൽ ജാഗ്രതക്കുറവുണ്ടാ യെന്നും ഓഡിറ്റിൽ പറയുന്നുണ്ട്. 20 കോടിയോളം രൂപയ്ക്ക് വാങ്ങിയ ഭൂമി ഇപ്പോഴും തരിശായിക്കിടക്കുകയാണ്.
പയ്യന്നൂരിലെ സിപിഎമ്മിൽ എന്തിനും പോന്ന യുവാക്കളുടെ ചെറു ഗ്രൂപ്പുകളുണ്ടെന്നും അവർക്ക് താങ്ങും തണലുമായി നിൽക്കുന്നത് ടി.ഐ മധുസൂദനൻ എം.എൽഎയാണെന്നുമാണ് നൂറ് പേജ് വരുന്ന പുസ്തകത്തിലെ അതീവ ഗൗരവമായ ആരോപണം. ബൂർഷ്യാ പാർട്ടികളിലെ നേതാവിനെപ്പോലെയാണ് പാർട്ടി സ്ഥാപനങ്ങളിൽ ജോലി കൊടുത്തത് താൻ കൊടുത്തതാണെന്ന് നടിച്ചു വെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
ഫെബ്രുവരി നാലിന് പുസ്തകം പ്രകാശനം ചെയ്യാനിരിക്കെയാണ് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ മുൻ ഏരിയാ സെക്രട്ടറി കൂടിയായവി കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകത്തില്‍ മൂർച്ചയേറിയ ആരോപണങ്ങൾ ഉയരുന്നത് നേതൃത്വത്തെ അണികൾ തിരുത്തണമെന്ന ശീർഷകമുള്ള പുസ്തകത്തിൻ്റെ ചില പേജുകളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
ഫെബ്രുവരി നാലിന് വൈകിട്ട് 4.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ജാഗ്രത പയ്യന്നൂരാണ് സംഘാടകർ. 100 പേജുള്ള പുസ്തകത്തിൽ താൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയും മുൻ ജില്ലാ കമ്മിറ്റിയംഗവുമായിരിക്കെ പാർട്ടിക്കുള്ളിൽ വി. കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പാര്‍ട്ടി ഏരിയ കമ്മിറ്റി' എന്ന അധ്യായത്തിലാണ് വിമര്‍ശനം. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന്‍ ഏരിയാ സെക്രട്ടറിയായതു മുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മധുസൂദനന്‍ ശ്രമിച്ചുവെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി യുവാക്കൾക്ക്സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു, ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്‍, പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയത്. വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണ് എന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ടി ഐ മധുസൂദനന്‍ സെക്രട്ടറിയായി വരുന്നതിന് മുമ്പ്. ആദ്യകാലത്ത്, പ്രത്യേകിച്ച് സഖാവ് ടി ഗോവിന്ദേട്ടന്റെ മരണം വരെ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം മധുസൂദനന്‍ നടത്തുകയുണ്ടായി. അതിനുവേണ്ടി ക്യാമ്പയിന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള്‍ ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ് എന്നും അതല്ലാതെ പാര്‍ട്ടി അല്ലയെന്ന് ബോധം വളര്‍ത്താന്‍ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നു. ഇത്തരം രീതികളെ പാര്‍ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്തുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല', കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നു. മുതിർന്നസഖാക്കളായ സി കൃഷ്ണന്‍, വി നാരായണന്‍ എന്നീ പയ്യന്നൂരിലെ നേതൃത്വത്തെ അംഗീകരിക്കാന്‍ ടി ഐ മധുസൂദനന്‍ പലപ്പോഴും തയ്യാറായിരുന്നില്ല. പയ്യന്നൂരിലെ പാര്‍ട്ടി തന്റെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഇത് ഒരുഭാഗത്ത് ആശ്രിതരെയും മറുഭാഗത്ത് അസംതൃപ്തരെയും സൃഷ്ടിക്കാന്‍ ഇടയാക്കി. ഇന്നത്തെ വിഭാഗീയതയുടെ യഥാര്‍ത്ഥ തുടക്കം ഇങ്ങനെയായിരുന്നു. ഒരു ബൂര്‍ഷ്വാരാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചിരുന്നത് എന്നും പുസ്തകത്തിലൂടെ വിമര്‍ശിച്ചു.
നേതൃത്വം എല്ലാകാലത്തും അയാളെ സംരക്ഷിക്കുകയായിരുന്നു. തനിക്ക് മേലെ വളരാന്‍ ആരെയും അനുവദിക്കാറില്ലെന്ന് കാണാന്‍ സാധിക്കും. ഇപ്പോഴത്തെ ഏരിയാസെക്രട്ടറി പി സന്തോഷും ടി ഐ മധുസൂദനനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്. പുറമെ നല്ല ബന്ധമെന്ന് തോന്നാമെങ്കിലും അടുത്തറിയുന്നവര്‍ക്കെല്ലാം കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയോടുമുള്ള മധുസൂദനന്റെ മനോഭാവം ഇതില്‍ നിന്നും വ്യത്യസ്തമല്ല. നേതൃത്വം ഇവരുമായി സംസാരിച്ചുനോക്കൂ. അപ്പോഴറിയാമെന്നും വി കുഞ്ഞികൃഷ്ണന്‍ തൻ്റെ പുസ്തകത്തിൽ പറയുന്നു.