ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം ശരിയായില്ല, വിവാഹം കഴിഞ്ഞെത്തി മിനിറ്റുകള്‍ക്കുള്ളില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ വാശിപിടിച്ച് വധു, ഉടന്‍ വിവാഹമോചനവും

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തി വെറും 20 മിനിറ്റിനുള്ളില്‍ താന്‍ ഇവിടെ തങ്ങില്ലെന്ന് പ്രഖ്യാപിച്ച് വധു മടങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

ഹിന്ദു ആചാരപ്രകാരം ദ്വാര്‍ പൂജ, ജയമാല തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദേവരിയയിലെ ഒരു മാര്യേജ് ഹാളില്‍ വിവാഹം നടന്നു. വിവാഹത്തിന്റെ പിറ്റേദിവസമാണ് ചടങ്ങുകള്‍ പ്രകാരം വധു ഭാല്‍വാനി നഗര്‍ പഞ്ചായത്ത് പ്രദേശത്തെ യുവാവിന്റെ വീട്ടിലേക്ക് എത്തുന്നത്.

ലക്‌നൗ: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തി വെറും 20 മിനിറ്റിനുള്ളില്‍ താന്‍ ഇവിടെ തങ്ങില്ലെന്ന് പ്രഖ്യാപിച്ച് വധു മടങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ നവംബര്‍ 25ന് ആഡംബരമായി നടന്ന വിവാഹത്തിന്റെ അടുത്ത ദിവസം രാവിലെയാണ് അസാധാരണ സംഭവം അരങ്ങേറിയത്.

ഹിന്ദു ആചാരപ്രകാരം ദ്വാര്‍ പൂജ, ജയമാല തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദേവരിയയിലെ ഒരു മാര്യേജ് ഹാളില്‍ വിവാഹം നടന്നു. വിവാഹത്തിന്റെ പിറ്റേദിവസമാണ് ചടങ്ങുകള്‍ പ്രകാരം വധു ഭാല്‍വാനി നഗര്‍ പഞ്ചായത്ത് പ്രദേശത്തെ യുവാവിന്റെ വീട്ടിലേക്ക് എത്തുന്നത്.

രാവിലെ വരന്റെ വീട്ടിലെത്തിയ വധു, അവിടെനടന്ന ചടങ്ങിനിടെ പെട്ടെന്ന് പുറത്തിറങ്ങി. മാതാപിതാക്കളെ വിളിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍, ഇനി ഇവിടെ തങ്ങില്ലെന്നും സ്വന്തം വീട്ടില്‍ പോകുമെന്നും പ്രഖ്യാപിച്ചു.

വരനും ബന്ധുക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. അകന്ന ബന്ധുക്കള്‍ മുതല്‍ അയല്‍വാസികള്‍ വരെ എത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. വധുവിന്റെ കുടുംബവും എത്തി. എന്നിട്ടും അവര്‍ അമ്മായി വീട്ടുകാര്‍ സൗഹൃദപരമായി പെരുമാറുന്നില്ല എന്ന കാരണം പറഞ്ഞ് ഉറച്ചുനിന്നു.

തുടര്‍ന്ന് നടന്ന പ്രാദേശിക പഞ്ചായത്ത് ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടു. അവസാനം ഇരുകുടുംബങ്ങളും പരസ്പര സമ്മതപ്രകാരം വിവാഹം വേര്‍പെടുത്താന്‍ തീരുമാനിച്ചു. വിവാഹ സമയത്ത് കൈമാറിയ സ്ത്രീധനവും സമ്മാനങ്ങളും ഇരുപക്ഷവും തിരികെ നല്‍കി. വധു കൂടെവന്നവരോടൊപ്പം മടങ്ങി.

സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഔദ്യോഗിക പരാതി ഒന്നും രജിസ്റ്റര്‍ ചെയ്തില്ല. പഞ്ചായത്തില്‍ തന്നെ ഇരുപക്ഷവും സമ്മതത്തോടെ വേര്‍പിരിഞ്ഞു. അതിനാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഭാല്‍വാനി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പ്രദീപ് പാണ്ഡെ പറഞ്ഞു. ആഘോഷത്തോടെ തുടങ്ങി മണിക്കൂറുകള്‍ക്കകം അവസാനിച്ച വിവാഹം പ്രദേശത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.