യുദ്ധത്തില്‍ അമേരിക്ക ഇറാനോട് തോല്‍ക്കും, മുന്‍ പ്രവചനങ്ങളെല്ലാം കൃത്യമാക്കിയ ചൈനീസ് പ്രൊഫസറുടെ മറ്റൊരു പ്രവചനം, തോല്‍വിയുടെ കാരണം ഇങ്ങനെ

ഇസ്രായേലും അമേരിക്കയും ഇറാനാനെതിരെയുള്ള ആക്രമണം ഒരു പൂര്‍ണ യുദ്ധമായി മാറിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യം ഇറാനെതിരെ വ്യോമാക്രമണങ്ങളും മറ്റ് നടപടികളും തുടരുകയാണ്.

 

ഇറാന്‍ 20 വര്‍ഷമായി ഈ യുദ്ധത്തിനായി തയ്യാറെടുക്കുകയായിരുന്നു എന്നാണ് ജിയാങ് ഷ്യൂചിന്‍ അഭിപ്രായപ്പെടുന്നത്. അവര്‍ക്ക് ഇത് മതപരമായ യുദ്ധമാണ്. അമേരിക്കയ്ക്കെതിരായ ജിഹാദ്.

ന്യൂഡല്‍ഹി: ഇസ്രായേലും അമേരിക്കയും ഇറാനാനെതിരെയുള്ള ആക്രമണം ഒരു പൂര്‍ണ യുദ്ധമായി മാറിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യം ഇറാനെതിരെ വ്യോമാക്രമണങ്ങളും മറ്റ് നടപടികളും തുടരുകയാണ്. എന്നാല്‍, ഈ യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കുമെന്നാണ് പ്രമുഖ ചൈനീസ് പ്രൊഫസര്‍ ജിയാങ് ഷ്യൂചിന്‍ പ്രവചിക്കുന്നത്. 

യേല്‍ സര്‍വകലാശാല ബിരുദധാരിയും 'Predictive History' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമാണ് ജിയാങ് ഷ്യൂചിന്‍. 2024-ല്‍ അദ്ദേഹം മൂന്ന് വലിയ പ്രവചനങ്ങള്‍ നടത്തിയിരുന്നു. ട്രംപ് തിരഞ്ഞെടുപ്പ് ജയിക്കും, ഇറാനുമായി യുദ്ധം തുടങ്ങും, അതില്‍ അമേരിക്ക തോല്‍ക്കും. ആദ്യ രണ്ടും സത്യമായതിനാല്‍ മൂന്നാമത്തേതും കൃത്യമാകുമെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ 20 വര്‍ഷമായി ഈ യുദ്ധത്തിനായി തയ്യാറെടുക്കുകയായിരുന്നു എന്നാണ് ജിയാങ് ഷ്യൂചിന്‍ അഭിപ്രായപ്പെടുന്നത്. അവര്‍ക്ക് ഇത് മതപരമായ യുദ്ധമാണ്. അമേരിക്കയ്ക്കെതിരായ ജിഹാദ്. കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധം ഇറാന് അമേരിക്കന്‍-ഇസ്രായേലി ആക്രമണ ശേഷി മനസ്സിലാക്കാന്‍ അവസരമൊരുക്കി. അതിനു ശേഷമുള്ള എട്ട് മാസം അവര്‍ പൂര്‍ണമായി തയ്യാറെടുക്കാന്‍ ഉപയോഗിച്ചു.

ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളായ ഹൂതികള്‍, ഹിസ്ബുള്ള, ഹമാസ്, ഇറാഖിലെയും സിറിയയിലെയും മിലീഷ്യകള്‍ അമേരിക്കന്‍ മനഃസ്ഥിതി നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ അമേരിക്കന്‍ സാമ്രാജ്യത്തെ ദുര്‍ബലപ്പെടുത്തി നശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

അമേരിക്കന്‍ സൈന്യത്തെ 21-ാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതല്ല. ഇത് ശീതയുദ്ധകാലത്തെ 'മസില്‍ ഫ്‌ലെക്‌സിങ്' നയങ്ങള്‍ക്കാണ് അനുയോജ്യം. അവരുടെ മില്യണ്‍ ഡോളര്‍ വിലയുള്ള മിസൈലുകളാണ് ഇറാന്റെ 50,000 ഡോളര്‍ വിലയുള്ള ഡ്രോണുകള്‍ക്കെതിരെ പോരാടുന്നത്. മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ കുറവാണ്. ഇത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. 

ഇറാനിലെ ഭരണമാറ്റം വ്യോമാക്രമണം കൊണ്ട് മാത്രം സാധ്യമല്ല. ഗ്രൗണ്ട് ട്രൂപ്പുകള്‍ വേണം. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവരെ സംരക്ഷിക്കാനും ട്രൂപ്പുകള്‍ അയയ്‌ക്കേണ്ടി വരും.

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളെയും ഊര്‍ജ മേഖലയേയും ആക്രമിക്കും. റിയാദിലെ വാട്ടര്‍ ഡീസാലിനേഷന്‍ പ്ലാന്റ് നശിപ്പിച്ചാല്‍ 10 മില്യണ്‍ ജനസംഖ്യയുള്ള നഗരത്തിന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ വെള്ളം ഇല്ലാതാകും. ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 90% ഭക്ഷണ ഇറക്കുമതിയും നിലയ്ക്കും.

ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. എണ്ണ വില്‍പ്പനയും എഐ നിക്ഷേപങ്ങളും ഇവിടെയാണ്. ഇത് തകര്‍ന്നാല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയും തകരും. പെട്രോഡോളര്‍ അവസാനിക്കും, ഡോളറിന് ആഗോള റിസര്‍വ് കറന്‍സി സ്ഥാനവും നഷ്ടപ്പെടും.

അമേരിക്കന്‍ ആക്രമണത്തിന് പിന്നില്‍ അഹങ്കാരമാണ്. മദുറോയെ പിടിച്ച ട്രംപിന്റെ വെനസ്വേലന്‍ നടപടി വിജയിച്ചതുപോലെ, ഇറാനെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നാണ് കരുതിയത്. സൗദിയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ട്രംപിന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍  യുദ്ധത്തിന് പ്രേരണയാകുന്നു.

എല്ലാ സാമ്രാജ്യങ്ങളും വീഴുന്നതിന് മുമ്പ് അഹങ്കാരം കാണിക്കുന്നു. യൂറോപ്പ് കീഴടക്കിയ ശേഷം ഹിറ്റ്‌ലറുടെ അഹങ്കാരം കൂടി. അമിത ആത്മവിശ്വാസത്തില്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ച ഹിറ്റലര്‍ തകരുകയും ചെയ്തു. അമേരിക്കയും അതേ അമിത ആത്മവിശ്വാസത്തിലാണെന്നാണ് ജിയാങ് ഷ്യൂചിന്റെ വിലയിരുത്തല്‍.

ഇറാന് യുദ്ധത്തില്‍ നഷ്ടമുണ്ടാകുമെങ്കിലും അമേരിക്കയുടെ സൈനിക സാമ്പത്തിക രാഷ്ട്രീയ നഷ്ടങ്ങള്‍ വലുതായിരിക്കും. യുദ്ധം അമേരിക്കന്‍ ആധിപത്യത്തിന്റെ അവസാനവും ആഗോള സമ്പദ്വ്യവസ്ഥയുടെ പുനഃക്രമീകരണവും കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.

മുന്‍ പ്രവചനങ്ങള്‍ കൃത്യമായിരുന്നതിനാല്‍ ജിയാങ് ഷ്യുചിന്റെ ഈ പ്രവചനവും ലോകം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. യുദ്ധത്തിന്റെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.