ഖജനാവിലെ 54,000 കോടി രൂപയുടെ കണക്കില്ല, സാധാരണക്കാരുടെ നികുതിപ്പണം അടിച്ചുമാറ്റിയോ? മറുപടിയില്ലാതെ മോദിയും സംഘവും
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായ കാര്യമാണ് സിഎജി റിപ്പോര്‍ട്ടിലെ കണക്കുകകള്‍.
ഈ ഗ്രാന്റുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, എന്‍ജിഒകള്‍ക്കോ നല്‍കിയതാണ് എന്നു പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പണം റിലീസ് ചെയ്തു.
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായ കാര്യമാണ് സിഎജി റിപ്പോര്‍ട്ടിലെ കണക്കുകകള്‍. ഗ്രാന്റുകളുടെ ഉപയോഗ സാക്ഷ്യപത്രങ്ങള്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏപ്രിലില്‍ പാര്‍ലമെന്റില്‍ ടേബിള്‍ ചെയ്ത ഈ റിപ്പോര്‍ട്ട് 2024-25 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടുകളെ സംബന്ധിച്ചതാണ്. ആകെ 54,282.32 കോടി രൂപയുടെ ഗ്രാന്റുകളുടെ 33,973 കോടി രൂപയുടെ സാക്ഷ്യപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം, 18,272.91 കോടി രൂപയും ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 14,359.76 കോടി രൂപയും.
ഗ്രാന്റുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, എന്‍ജിഒകള്‍ക്കോ നല്‍കിയതാണ് എന്നു പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പണം റിലീസ് ചെയ്‌തെങ്കിലും അത് ഉദ്ദേശിച്ച ലക്ഷ്യത്തിന് ഉപയോഗിച്ചതിന്റെ സാക്ഷ്യപത്രം തിരികെ നല്‍കിയില്ല. വിഷയത്തില്‍ മോദി സര്‍ക്കാരോ ധനമന്ത്രാലയമോ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ലന്നത് ദുരൂഹമാണ്.
ലക്ഷക്കണക്കിന് കോടി രൂപയുടെ ഗ്രാന്റുകള്‍ (സ്‌കൂള്‍, കോളേജ്, ഹൗസിങ്, ഹെല്‍ത്ത് പദ്ധതികള്‍ തുടങ്ങിയവ) ശരിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ സാക്ഷ്യപത്രം ആവശ്യമാണ്. ദീര്‍ഘകാല ഡിലേകള്‍ സിസ്റ്റത്തിലെ വീഴ്ചയാണ് കാണിക്കുന്നത്.
സിഎജി റിപ്പോര്‍ട്ട് ഗൗരവമായ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി ലാപ്‌സുകള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഇത് പരിഹരിക്കേണ്ടതുണ്ട്. സുതാര്യതയും ഉത്തരവാദിത്തവും എല്ലാ സര്‍ക്കാരുകളുടെയും കടമയാണ്.